2011-04-27 19:21:31

ജീവിതസന്തോഷം
സ്നേഹത്തിലധിഷ്ഠിതം
ആര്‍ച്ചുബിഷപ്പ്
റോവന്‍ വില്യംസ്


27 ഏപ്രില്‍ 2011, ഇംഗ്ലണ്ട്
അനുരഞ്ജനവും സ്നേഹവുമുണ്ടെങ്കില്‍ ലോകത്ത് പ്രതിസന്ധികളെ ധൈര്യത്തോടും സത്യസന്ധമായും അഭിമുഖീകരിച്ച് ജീവിക്കാനാവുമെന്ന് റോവന്‍ വില്യംസ്, കാന്‍റര്‍ബറിയിലെ ആര്‍ച്ചുബിഷപ്പ് ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ആഹ്വാനംചെയ്തു..
ഏപ്രില്‍ 24-ാം തിയതി നടത്തിയ തന്‍റെ ഈസ്റ്റര്‍ പ്രഭാഷണത്തില്‍
ജീവിത സന്തോഷത്തെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ആര്‍ച്ചുബിഷപ്പ് റോവന്‍സ് ഇപ്രകാരം പ്രസ്താവിച്ചത്. തന്നെത്തന്നെ സ്നേഹിക്കന്നതുവഴി ലഭിക്കുന്ന സന്തോഷം നീണ്ടുനില്ക്കില്ലെന്നും, യഥാര്‍ത്ഥ സന്തോഷം പുറമെനിന്നും വരുന്നതാണെന്നും ആര്‍ച്ചുബിഷപ്പ് ചൂണ്ടിക്കാട്ടി. നല്ല വാര്‍ത്തയും പ്രശാന്തമായ ജീവിത ചുറ്റുപാടുകളും രമണീയമായ പരിസ്ഥിതിയുമെല്ലാം സ്വാഭാവികമായും ആനന്ദത്തിന്‍റെ ശ്രോതസ്സുകളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിന്‍റെ പിരിമുറുക്കവും വേദനയും ദുരന്തങ്ങളുമില്ലാത്തൊരു ലോകമാണ് സന്തോഷമുള്ള ലോകമെന്നു കരുതരുതെന്നും, പ്രതിസന്ധികളിലും ജീവിതയാഥാര്‍ത്ഥ്യങ്ങളിലും മറ്റുള്ളവരിലേയ്ക്കു തിരിയുന്ന അനുരഞ്ജനത്തിന്‍റെ സ്നേഹത്തില്‍നിന്നും മാത്രമേ ശാശ്വതമായ സന്തോഷം കൈവരിക്കാനാവൂ എന്ന് ആഗോള ആംഗ്ലിക്കന്‍ കൂട്ടായ്മയുടെ പരമാദ്ധ്യക്ഷന്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് റോവന്‍ പ്രസ്താവിച്ചു.
 







All the contents on this site are copyrighted ©.