2011-04-27 19:11:20

ആണവോര്‍ജ്ജം
സമാധാനോര്‍ജ്ജമാക്കണമെന്ന്
ബാന്‍ കീ മൂണ്‍


27 ഏപ്രില്‍ 2011 ന്യൂയോര്‍ക്ക്
ആണവോര്‍ജ്ജം ലോകസമാധാനത്തിനുള്ള ഊര്‍ജ്ജമാക്കാമെന്ന്, ബാന്‍ കി മൂണ്‍, ഐക്യരാഷ്ട്ര സംഘടയുടെ ജനറല്‍ സെക്രട്ടറി ഏപ്രില്‍ 26-ാം തിയതി ചൊവ്വാഴ്ച ന്യൂയോര്‍ക്കിലെ യൂന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസ്താവിച്ചു. റഷ്യയിലെ ചെര്‍ണോബില്‍ ആണവദുരന്തത്തിന്‍റെ 25-ാം വാര്‍ഷികദിനം അനുസ്മരിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു ബാന്‍ കി മൂണ്‍. മനുഷ്യജീവനും പരിസ്ഥിതിക്കുതന്നെയും ഭീഷണിയായ ആണവോര്‍ജ്ജം ആഗോളതലത്തില്‍ വിശ്വാസയോഗ്യമാം വിധം സുരക്ഷിതമാക്കാനാവുമെങ്കില്‍ മാനവകുലത്തിന്‍റെ നന്മയ്ക്കായി ഉപയോഗിക്കാമെന്ന് അദ്ദേഹം പ്രസ്താവിച്ചു. താഴ്ന്ന കാര്‍ബണ്‍വാതക ഉദ്വമനമുള്ള ഊര്‍ജ്ജമാകയാല്‍ മാനവരാശിയുടെ നിലനില്പിനാവശ്യമായ പരിസ്ഥിതി സംരക്ഷണം യാഥാര്‍ത്ഥൃമാക്കാന്‍ ആണവ ഊര്‍ജ്ജത്തിനാവുമെന്നും മൂണ്‍ ചൂണ്ടിക്കാട്ടി. സുരക്ഷിതമല്ലാത്ത ആണവശക്തിയുടെ ദുരന്തഫലങ്ങള്‍ക്ക് പരിധികളില്ലെന്നും അത് ജീവനെയും സമ്പദ് വ്യവസ്ഥിതിയെയും സമൂഹങ്ങളെയും നശിപ്പിക്കുമെന്നും, ചെര്‍ണോബില്‍ ദുരന്ത ഭൂമി ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് സന്ദര്‍ശിച്ച മൂണ്‍ അനുസ്മരിച്ചു. ആണവശക്തിയെന്നപോലെ അതിന്‍റെ സുരക്ഷിതത്വവും ഒരു രാജ്യത്തിനും സ്വന്തമാക്കാനാവില്ലെന്നും അത് ആഗോളസമൂഹത്തിന്‍റെ താത്പര്യവും ഉത്തരവാദിത്വവുമാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ പ്രസ്താവിച്ചു. ആണവ കേന്ദ്രങ്ങളുടെ സുരക്ഷിതത്ത്വം ആണവായുധങ്ങള്‍ പോലെതന്നെ ആഗോള സമൂഹത്തിന്‍റെ താല്പര്യമാകയാല്‍ ഐക്യരാഷ്ട്ര സംഘടന അത് നിയന്ത്രിക്കുമെന്ന് ബാന്‍ കി മൂണ്‍ തന്‍റെ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.