2011-04-20 20:03:09

രക്തസാക്ഷിത്വം
സത്യത്തിനായുള്ള സ്നേഹസമര്‍പ്പണം


20 ഏപ്രില്‍ 2011 റോം
ക്രൈസ്തവര്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ഇന്നും പീഡിപ്പിക്കപ്പെടുകയും പാര്‍ശ്വവത്ക്കരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന്, കര്‍ദ്ദിനാള്‍ മാര്‍ക്ക് ഔലറ്റ്, മെത്രാന്മാര്‍ക്കുവേണ്ടുയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് റോമില്‍ പ്രസ്താവിച്ചു. സഭയില്‍ അടുത്തകാലത്ത് രക്തസാക്ഷിത്വം വരിച്ചവരെ അനുസ്മരിച്ചുകൊണ്ട് ഏപ്രില്‍ 19-ാം തിയതി ചൊവ്വാഴ്ച റോമന്‍ ചുവരുകള്‍ക്കു പുറത്തുള്ള വിശുദ്ധ പൗലോസ് സ്ലീഹായുടെ ബസിലിക്കായില്‍ നടത്തിയ ജാഗര പ്രാര്‍ത്ഥനാ മദ്ധ്യേയാണ് കര്‍ദ്ദിനാള്‍ ഔലറ്റ് ഇപ്രാകാരം പ്രസ്താവിച്ചത്. വിശ്വാസത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് സത്യത്തിന് സാക്ഷൃംവഹിക്കുന്ന സ്നേഹസമര്‍പ്പണമാണ് രക്തസാക്ഷിത്വമെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി. ക്രിസ്തുവന്‍റെ സ്നേഹത്താല്‍ രൂപാന്തരംപ്രാപിച്ചവരാണ് സഭയിലെ രക്തസാക്ഷികളെന്നും, അവര്‍ അല്മായരും സമര്‍പ്പിതരും യുവാക്കളുമായി ജീവിതത്തിന്‍റെ നാനാതുറകളില്‍നിന്നുംമുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ദൈവത്തില്‍ വിലയംപ്രാപിക്കാനുള്ള തങ്ങളുടെ ജീവിത ലക്ഷൃത്തില്‍ അടിപതറാത്ത ക്രൈസ്തവകൂട്ടായ്മയുടെ പ്രാവചകരും പ്രഘോഷകരുമാണ് രക്തസാക്ഷികളെന്ന് കര്‍ദ്ദിനാള്‍ ഔലറ്റ് തന്‍റെ പ്രാഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.