2011-04-20 20:16:51

ഈസ്റ്റര്‍ സന്ദേശവുമായി
തെയ്സ്സേ


20 ഏപ്രില്‍ 2011, ഫ്രാന്‍സ്
ഈസ്റ്ററിന്‍റെ പ്രാര്‍ത്ഥനാഘോഷങ്ങള്‍ തെയ്സ്സേയിലും മോസ്ക്കോയിലും
ഏപ്രില്‍ 20 മുതല്‍ 25-വരെ തിയതികളില്‍ നടത്തപ്പെടുന്നു.
യുവജനങ്ങളുടെ ആഗോള സഭൈക്യ പ്രാര്‍ത്ഥനാ കേന്ദ്രമായ
ഫ്രാന്‍സിലെ തെയ്സ്സേ മലയിലേയ്ക്ക് യൂറോപ്പില്‍നിന്നും ആയിരക്കണക്കിന് യൂവാക്കള്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കെത്തുമ്പോള്‍,
തെയ്സ്സേയില്‍നിന്നും 26 രാജ്യങ്ങളില്‍നിന്നുള്ള മുന്നൂറോളം യുവാക്കളുടെ മറ്റൊരു സംഘം റഷ്യയിലെ ബൊത്തോവോയില്‍ നടത്തപ്പെടുന്ന
പൗരസ്ത്യ സഭകളുടെ ഈസ്റ്റര്‍ ആഘോഷങ്ങളിലും പങ്കെടുക്കുമെന്ന്
തെയ്സ്സേ വര്‍ത്താക്കുറിപ്പു വെളിപ്പെടുത്തി.
യൂറോപ്പില്‍നിന്നും റെജിസ്റ്റര്‍ ചെയ്ത 10,000-ത്തോളം യുവാക്കളാണ് വിശുദ്ധ വാര ദിനങ്ങളില്‍ പ്രാര്‍ത്ഥിക്കുവാന്‍ തെയ്സ്സേയിലെത്തുന്നത്.
റഷ്യയിലേയ്ക്കുള്ള 240 യുവാക്കളുടെ പ്രാര്‍ത്ഥനാ സംഘം, തെയ്സ്സേ സമൂഹത്തിന്‍റെ തലവനായ ബ്രദര്‍ ഇലോയിയോടൊപ്പം ഏപ്രില്‍ 20 മുതല്‍
25-വരെ തിയതികളില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ സമൂഹത്തോടൊപ്പം പ്രാര്‍ത്ഥനയിലും അവരുടെ ഈസ്റ്റര്‍ ആഘോഷങ്ങളിലും പങ്കെടുക്കും.
1940-ല്‍ രണ്ടാം ലോക മഹായുദ്ധകാലത്ത് ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ തുണയ്ക്കാനും പ്രാര്‍ത്ഥനയില്‍ ജീവിക്കുവാനുമായി
ഫ്രാന്‍സിലെ തെയ്സ്സേ ഗ്രാമത്തില്‍ ബ്രദര്‍ റോജര്‍ തുടങ്ങിയ ചെറുപ്രസ്താനമാണ് പിന്നീട് ആഗോള ശ്രദ്ധപിടിച്ചു പറ്റിയ സഭൈക്യ-പ്രാര്‍ത്ഥാനാകേന്ദ്രമായി വളര്‍ന്നത്.







All the contents on this site are copyrighted ©.