2011-04-20 20:13:27

ആത്മീയ ഭൗതിക മാനങ്ങളുടെ
ക്രിസ്തുവിലുള്ള സന്തുലനം


20 ഏപ്രില്‍ 2011, ഈസ്താംബൂള്‍
ആത്മീയമാനം നഷ്ടമാകുമ്പോള്‍ പ്രകൃതിബന്ധവും തച്ചുടയ്ക്കപ്പെടുമെന്ന്, പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയോ പ്രഥമന്‍, കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയര്‍ക്കിസിന്‍റെ ഉയിര്‍പ്പുതിരുനാള്‍ സന്ദേശം.
ഏപ്രില്‍ 19-ാം തിയതി ചൊവ്വഴ്ച ഈസ്താംബൂളില്‍ പ്രസിദ്ധീകരിച്ച ഈസ്റ്റര്‍ സന്ദേശത്തിലാണ് കിഴക്കിന്‍റെ പാത്രിയര്‍ക്കിസ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. ആത്മീയതയും ഭൗമികതയും തമ്മില്‍ നിഗൂഢമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നും, ആദ്യത്തേത് ഇല്ലാതാകുമ്പോള്‍, രണ്ടാമത്തേത് നഷ്ടമാകുമെന്നും അദ്ദേഹം സന്ദേശത്തില്‍ അനുസ്മരിപ്പിച്ചു.
ആത്മീയതയെ അവഗണിക്കുന്ന മനുഷ്യന്‍റെ ഇന്നത്തെ മനോഭാവത്തെ സന്ദേശത്തില്‍ പാത്രിയര്‍ക്കിസ് ചൂണ്ടിക്കാണിച്ചു.
ഭൂമുഖത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യത്തില്‍ വലയുമ്പോള്‍,
ധാരളിത്തത്തില്‍ കഴുയുന്നൊരു ന്യൂനപക്ഷം ഈ പ്രപഞ്ചത്തിന്‍റെ സന്തുലിതാവ്സ്ഥ തകിടംമറിക്കുന്നത് ഒരു പാളിച്ചയാണെന്ന് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ ആര്‍ച്ചുബിഷപ്പുകൂടിയായ പാത്രിയര്‍ക്കിസ് പ്രസ്താവിച്ചു. ഇന്ന് ലോകത്തുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ക്കു പിന്നില്‍ മനുഷ്യന്‍റെ ധാര്‍മ്മിക തകര്‍ച്ച കാരണമായിട്ടുണ്ടെന്ന് സ്ഥാപിക്കുകയായിരുന്നു
സഭായൈക്യത്തിന്‍റെ പ്രസ്ഥാനത്തിന്‍റെ പ്രയോക്താവുകൂടിയായ പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയോ പ്രസ്താവിച്ചു. കാറ്റിനെയും കടലിനെയും ശാന്തമാക്കിയും, വിശക്കുന്നവരെ പോറ്റിയും പാപികള്‍ക്ക് മോചനംനല്കിയും, മനുഷ്യന്‍റെ ആത്മീയ–ഭൗതിക മാനങ്ങളുടെ സമാനതയും സമഗ്രതയും പാലിച്ച ക്രിസ്തുവിനെ അനുകരിക്കാന്‍ ഇന്ന് ലോകത്തിന് സാധിക്കണമെന്നും പാത്രിയര്‍ക്കിസ് തന്‍റെ ഈസ്റ്റര്‍ സന്ദേശത്തില്‍ ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.