2011-04-13 19:28:33

ജോണ്‍ പോള്‍ 2-ാമന്‍ മാര്‍പാപ്പ
ക്ഷമയുടെ ദൈവികഭാവം


13 ഏപ്രില്‍ 2011
ക്ഷമയും കാരുണ്യവും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ
ആത്മീയ പൈതൃകമായിരുന്നെന്ന്, നാമകരണ നടപടിക്രമങ്ങളുടെ പോസ്റ്റുലേറ്റര്‍/നിര്‍വ്വാഹകന്‍, മോണ്‍സീഞ്ഞോര്‍ സ്ലൊവേമീര്‍ ഓഡര്‍ വെളിപ്പെടത്തി. മെയ് ഒന്നാം തിയതി വത്തിക്കാനില്‍ നടത്തപ്പെടുവാന്‍ പോകുന്ന ധന്യനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരഭിമുഖത്തിലാണ്
റോമാ രൂപതയുടെ ജുഡീഷ്യല്‍ വികാരിയും നാമകരണ നടപടിക്രമങ്ങളുടെ നിര്‍വ്വാഹകനുമായ മോണ്‍സീഞ്ഞോര്‍ ഓഡര്‍ ഇപ്രകാരം പ്രസ്താവിച്ചത്.
2005 ഏപ്രില്‍ 2-ാം തിയതി 84-ാമത്തെ വയസ്സില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കാലംചെയ്യുമ്പോള്‍ 26 നീണ്ടവര്‍ഷക്കാലം പത്രോസിന്‍റെ പരമാധികാരത്തില്‍ സഭാ ശുശ്രൂഷ നടത്തിയിരുന്നു. 104 അന്തര്‍ദേശിയ അപ്പസ്തോലിക യാത്രകള്‍കൊണ്ടും ഇറ്റലിക്കകത്തു നടത്തിയ 146 ഇടയസന്ദര്‍ശനങ്ങളിലൂടെയും റോമിന്‍റെ വിവിധ ഭാഗങ്ങളിലായി 700-ലേറെ അജപാലന സന്ദര്‍ശനങ്ങള്‍കൊണ്ടും, മാര്‍പാപ്പാ ലോകത്ത് സമാധാനത്തിന്‍റെ സന്ദേശവാഹകനായി. തന്‍റെ ഘാതകനെപ്പോലും സ്നേഹിച്ച ആര്‍ദ്രമാകുന്ന ക്ഷമയും കാരുണ്യവും മഹാമനസ്കതയും മാര്‍പാപ്പയുടെ വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനത്തിന് നിദാനമാണെന്ന് നാമകരണനടപടിക്രമകളുടെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഓഡര്‍ വ്യക്തമാക്കി.







All the contents on this site are copyrighted ©.