2011-04-08 15:43:11

ലാപെദൂസായിലെ കപ്പലപകടം- മാര്‍പാപ്പയുടെ അനുശോചനം.


 വത്തിക്കാന്‍:ആഫ്രിക്കന്‍ തീരങ്ങളില്‍നിന്നും യൂറോപ്പിലേക്കു കപ്പല്‍ മാര്‍ഗ്ഗം കുടിയേറാന്‍ ശ്രമിക്കവേ ഒരു സംഘം യാത്രക്കാര്‍ കപ്പലപകടത്തില്‍പ്പെട്ടു മരണമടഞ്ഞ സംഭവത്തില്‍ മാര്‍പാപ്പ വളരെ ദുഃഖിതനാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ ഔദ്യോഗീക വക്താവ് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു.
ദാരിദ്ര്യത്തിലും, ആക്രമണത്തിലും, അനീതിയിലും നിന്നും സംരക്ഷണം തേടിക്കൊണ്ട് കുടിയേറുന്നതിനുവേണ്ടിയുള്ള അപകടകമായ യാത്രകളില്‍ ജീവന്‍ നഷ്ടപ്പെടുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കുവേണ്ടി മാര്‍പാപ്പയും സഭമുഴുവനും പ്രാര്‍ത്ഥിക്കുകയാണെന്നു ഫാദര്‍ ലൊംബാര്‍ദി പറഞ്ഞു. ആഫ്രിക്കന്‍ തീരങ്ങളില്‍ നിന്നും ഏളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഇറ്റാലിയന്‍ ദ്വീപ് ലാംപെദൂസായിലേക്ക് ആയിരക്കണക്കിനുപേരാണ് ദിനംപ്രതി കപ്പല്‍ മാര്‍ഗ്ഗം വന്നെത്തുന്നത്. അവിടെനിന്നും യൂറോപ്പിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് സുഗമമായി പ്രവേശിക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ വന്നെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥകളിലേക്കാണ് പ്രവേശിക്കുന്നത്. ഇവരില്‍ ചിലര്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കപ്പെടുകയും ചെയ്യുന്നു, അതിനിടയിലാണ് ചൊവ്വാഴ്ച വൈകുന്നേരം ഇരുനൂറ്റിയന്‍പതിലധികം കുടിയേറ്റക്കാരെയുംകൊണ്ടു വന്ന ഒരു കപ്പല്‍ അപകത്തില്‍പെട്ടത്. യാത്രക്കാരില്‍ അറുപതോളം പേരെമാത്രമാണ് രക്ഷിക്കാന്‍ സാധിച്ചത്.







All the contents on this site are copyrighted ©.