2011-04-08 15:37:53

കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ കബറടക്ക ശുശ്രൂഷകള്‍


ഏപ്രില്‍ ഒന്നാം തിയതി കാലം ചെയ്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ കബറടക്ക ശുശ്രൂഷകള്‍ക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ കൊച്ചിയില്‍ ആരംഭിച്ചു. ഏപ്രില്‍ പത്താം തിയതി ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മുപ്പതിനു ആരംഭിക്കുന്ന ചടങ്ങുകളുടെ ക്രമീരണത്തിനുവേണ്ടി പതിനഞ്ചു കമ്മിറ്റികള്‍ എറണാകുളം അങ്കമായി അതിരൂപത രൂപീകരിച്ചിട്ടുണ്ട്. സഭാ മേലധ്യക്ഷന്‍മാരും രാഷ്ട്രീയ - സാമൂഹീക നേതാക്കന്‍മാരും സാസംക്കാരീക നായകന്‍മാരും പൊതുജനങ്ങളുമടക്കം അനേകര്‍ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് കര്‍ദ്ദിനാളിന്‍റെ ഭൗതീകദേഹം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കലും നടക്കുമെന്ന് എറണാകുളം – അങ്കമാലി അതിരൂപത ആലോചനാസമിതിയുടെയും വൈദീക സമിതിയുടെയും പാസ്റ്ററല്‍ കൗണ്‍സിലിന്‍റെയും അംഗങ്ങളുടെ സംയുക്തയോഗം അറിയിച്ചു.







All the contents on this site are copyrighted ©.