2011-04-08 15:41:07

ഐവറികോസ്റ്റിലെ ജനങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്പിലെ മെത്രാന്‍മാര്‍


സെന്‍റ് ഗാല്‍ (സ്വിറ്റ്സര്‍ലണ്ട്): രാഷ്ട്രീയഅരക്ഷിതാവസ്ഥയും സായുധ സംഘട്ടനങ്ങളും അഭിമുഖീകരിക്കുന്ന ഐവറികോസ്റ്റിലെ ജനങ്ങളോട് യൂറോപ്പിലെ മെത്രാന്‍മാര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. യൂറോപ്പിലെ കത്തോലീക്കാ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടെ ഉപാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ യോസിപ്പ് ബോസാനിക്ക് ഐവറികോസ്റ്റിലെ അപ്പസ്തോലീക സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാദ്ത്താ അംബ്രോസിനയച്ച സന്ദേശത്തിലാണ് അന്നാട്ടിലെ ജനങ്ങളുടെ ദുരിതാവസ്ഥയില്‍ യൂറോപ്പിലെ മെത്രാന്‍മാര്‍ക്കുള്ള ആശങ്കയും ആത്മീയ സാമീപ്യവും അറിയിച്ചത്. സനേഹത്തിന്‍റെ പാതയിലൂടെ അന്നാട്ടില്‍ സമാധാനം പുനഃസ്ഥാപിതമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കര്‍ദ്ദിനാള്‍ ബോസാനിക്ക് സന്ദേശത്തില്‍ പറഞ്ഞു.







All the contents on this site are copyrighted ©.