2011-04-07 18:28:02

വൈവിധ്യങ്ങളിലും ഐക്യം നിലനിറുത്തണമെന്ന്...
സീറോ മലബാര്‍ സഭയോട് –മാര്‍പാപ്പ


7 ഏപ്രില്‍ 2011 വത്തിക്കാന്‍
പാരമ്പര്യങ്ങളുടെയും റീത്തികളുടെയും വൈവിധ്യത്തിലും സഭായ്ക്യം നിലനിര്‍ത്തണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ
ആദ് ലീമിനാ സന്ദര്‍ശനത്തിനെത്തിയ സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്മാരുമായി ഏപ്രില്‍ 7-ാം തിയിതി രാവിലെ വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രസ്താവിച്ചു. ഒരോ മെത്രാനും തന്‍റെതന്നെ സഭയിലും ആഗോളസഭയിലും ഐക്യത്തിന്‍റെ ശുശ്രൂഷകനാകാന്‍ വിളിക്കപ്പെട്ടിരിക്കുകയാണെന്നും, റീത്തുകളുടെ പാരമ്പങ്ങളുടെയും വൈവിധ്യം ഏറെയുള്ള ഭാരതത്തില്‍ ഈ ഉത്തരവാദിത്വത്തിന് ഏറെ പ്രസക്തിയും പ്രാധ്യാന്യവും ഉണ്ടെന്ന് മാര്‍പാപ്പ മെത്രാന്മാരെ അനുസമരിപ്പിച്ചു.
ഒരു ഭാഗത്ത് ദൈവത്തിന്‍റെ കൃപയും പ്രചോദനവും, മറുഭാഗത്ത് നമ്മുടെ പ്രയത്നവും പ്രാര്‍ത്ഥനയും കൊണ്ടുമാത്രമേ ഈ ഐക്യം പരിപോഷിപ്പിക്കുവാനാവൂ എന്ന് ഉദ്ബോധിപ്പിച്ച മാര്‍പാപ്പ,
പരസ്പരവും ജനങ്ങളുമായും ഏവരെയും ഒന്നിപ്പിക്കുന്ന അപ്പസ്തോലിക വിശ്വാസത്തിനും പരിശുദ്ധാരൂപിയിലുള്ള കൂട്ടായ്മയ്ക്കും ദൈവത്തിന് നന്ദിപറയുന്നതിനുള്ള ഒരവസരം കൂടിയാണ് ആദ് ലീമിനാ സന്ദര്‍ശനമെന്നും ആഹ്വാനംചെയ്തു. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ നിര്യാണത്തെ തുടര്‍ന്ന് നാട്ടിലേയ്ക്കു തിരിച്ച എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്മാര്‍ - മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റൃന്‍ എടന്ത്രത്ത് എന്നിവരൊഴിച്ചാല്‍ കേരളത്തിലും പുറത്തുമായി പ്രവര്‍ത്തിക്കുന്ന സീറോ-മലബാര്‍ സഭയിലെ 34 മെത്രാന്മാര്‍ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. ഈ കൂടിക്കാഴ്ചയോടെ സീറോ മലബാര്‍ സഭാധ്യക്ഷന്മാരുടെ ആദ് ലീമിനാ സന്ദര്‍ശനം സമാപിക്കും.







All the contents on this site are copyrighted ©.