2011-04-07 17:58:49

രാഷ്ട്രീയ യുദ്ധങ്ങള്‍ നിറുത്തണമെന്ന്
സഭകളുടെ കൂട്ടായ്മ


7 ഏപ്രില്‍ 2011 ജനീവ
അതിക്രമങ്ങള്‍ ലോകത്തെ മുന്നോട്ടു നയിക്കില്ല, അനുരഞ്ജനമാണാവശ്യമെന്ന്, ആഗോള ക്രൈസ്തവ സഭകളുടെ കൂട്ടായ്മ രാഷ്ട്രത്തലവന്മാരോട് പ്രസ്താവിച്ചു. ലിബിയായിലും ഐവറി കോസ്റ്റിലും നടമാടുന്ന മാനുഷീകാത്യാഹിതങ്ങളില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 6-ാം തിയതി ബുധനാഴ്ച ജനീവയില്‍ ചേര്‍ന്ന സഭൈക്യ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് അന്താരാഷ്ട്ര സമൂഹത്തോട് സമാധാനാഭ്യര്‍ത്ഥന നടത്തിയത്. യൂദ്ധംമൂലം ലിബിയായില്‍നിന്നും ഓടി രക്ഷപ്പെടുന്ന അഭയാര്‍ത്ഥികളായ ആയിരക്കണക്കിന് കുടിയേറ്റക്കാരായ തൊഴിലാളികളോടും അഭയാര്‍ത്ഥികളോടും അയല്‍രാജ്യങ്ങള്‍, പ്രത്യേകിച്ച് കിഴക്കെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ കാണിക്കുന്ന ഔദാര്യവും മനുഷ്യത്വപരമായ പെരുമാറ്റവും സഭകളുടെ കൂട്ടായ്മ അഭിനന്ദിച്ചു. അതുപോലെ ഐവറി കോസ്റ്റിലെ കോത്ത് ദില്‍വോയില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തിലും സാധാരണ ജനങ്ങളാണ് കുരുതിചെയ്യപ്പെടുന്നതും പുറന്തള്ളപ്പെടുന്നതെന്നും ജനീവയില്‍ ചേര്‍ന്ന അടിയന്തിര യോഗം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ജീവിക്കുന്നത് രാഷ്രീയ ഭിന്നതകള്‍ക്കുമപ്പുറം, അവരുടെ ലളിതമായ വിശ്വാസത്തിലും സാംസ്കാരിക-വംശീയ തനിമയിലുമാണെന്നും, അതു നശിപ്പിക്കുന്ന രാഷ്ട്രീയ യുദ്ധങ്ങള്‍ വെറുക്കുന്നുവെന്നും സമ്മേളനം പ്രസ്താവിച്ചു.
 







All the contents on this site are copyrighted ©.