2011-04-06 18:57:43

പുസ്തകമേളയില്‍
വത്തിക്കാനും


6 ഏപ്രില്‍ 2011 വത്തിക്കാന്‍
അന്തര്‍ദേശിയ പുസ്തക മേളയില്‍ വത്തിക്കാന്‍ പങ്കെടുക്കുന്നു.
കരീബിയന്‍ നാടായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ 2011 മെയ് 4 മുതല്‍ 22-വരെ തിയതികളില്‍ നടക്കുവാന്‍ പോകുന്ന 14-ാമത് അന്താരാഷ്ട്ര പുസ്തകമേളയില്‍ വത്തിക്കാന്‍ പങ്കെടുക്കുമെന്ന് ഏപ്രില്‍ 6-ന് ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്‍റെ ഭരണാധികാരികള്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയെ പുസ്തകമേളയിലേയ്ക്ക് വിഷിഷ്ടാതിഥിയായി ക്ഷണിച്ചതിനെ തുടര്‍ന്നാണ് മാര്‍പാപ്പ മേളയില്‍ പുസ്തക പ്രദര്‍ശന മണ്ഡപം pavilion തുറക്കാമെന്നു സമ്മതിച്ചത്. അന്തര്‍ദേശിയ തലത്തിലുള്ള പുസ്തകമേളയില്‍ വത്തിക്കാന്‍ പങ്കെടുക്കുന്നത് ആദ്യമായിട്ടാണെന്നും വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാട്ടി.
സാന്‍ ഡോമീങ്കോയുടെ തലസ്ഥാന നഗരിയായ കള്‍ച്ചര്‍ പാര്‍ക്കില്‍ നടക്കുന്നതും വിശ്വത്തര സാഹിത്യകരാന്മാരുടെ രചനകള്‍ ധാരാളമായെത്തുന്നതുമായ
ഈ മേള, 10-ലക്ഷത്തിലേറെ സന്ദര്‍ശകര്‍ സമ്മേളിക്കുന്ന അപൂര്‍വ്വ സാഹിത്യ-സാംസ്കാരിക സംഗമമാണെന്ന് സാന്‍ ഡോമീങ്കോയുടെ സംഘാടകര്‍ അറിയിച്ചു.
വത്തിക്കാനും സാന്‍ ഡോമീങ്കോയുടെ സാംസ്കാരിക വകുപ്പും തമ്മിലുള്ള
കരാറു പ്രകാരം, വത്തിക്കാന്‍റെ വിപുലമായ പ്രസിദ്ധീകരണങ്ങള്‍ക്കു പുറമേ സാംസ്കാരിക സമ്മേളനങ്ങളും പരിപാടികളും മേളയില്‍ സംഘടിപ്പിക്കപ്പെടും.
സാംസ്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാസ്സിയെ മാര്‍പാപ്പ പാര്‍ക്ക് കള്‍ച്ചറിലെ പുസ്തകമേളയ്ക്കും സാസ്കാരിക പരിപാടികള്‍ക്കുമായുള്ള ഉത്തരവാദിത്വം ഏല്പിക്കുകയുണ്ടായി.







All the contents on this site are copyrighted ©.