2011-03-31 17:47:52

വൈശാഖ്
ആശംസകള്‍


31 മാര്‍ച്ച് 2011, വത്തിക്കാന്‍
സമാധാന പാതയില്‍ സത്യാന്വേഷണം അനിവാര്യമെന്ന്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി തൗറന്‍ സന്ദേശത്തിലൂടെ ബുദ്ധമതസ്തരോട് പ്രസ്താവിച്ചു.
ബുദ്ധമതസ്തരുടെ ആസന്നമാകുന്ന വൈശാഖ് മഹോത്സവത്തോട് അനുബന്ധിച്ച് അയച്ച ആശംസാസന്ദേശത്തിലാണ്, മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ തൗറന്‍ ഇപ്രകാരം പ്രസ്താവിച്ചത്. ലോകത്തെമ്പാടുമുള്ള ബുദ്ധമതസ്തരായ സഹോദരങ്ങള്‍ക്ക്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പേരില്‍ മഹോത്സവത്തിന്‍റെ സന്തോഷവും സമാധാനവും ആശംസിച്ച കര്‍ദ്ദിനാള്‍ തൗറാന്‍, ‘ലോകത്തിന്‍റെ പൊതുന്മയ്ക്കായി മതങ്ങള്‍ സംവാദത്തിന്‍റെ പാതയില്‍ ഒരുമയോടെ നില്ക്കണം’ എന്ന മാര്‍പാപ്പയുടെ ചിന്തയും സന്ദേശത്തിലൂടെ അറിയിച്ചു.
യഥാര്‍ത്ഥ സ്വാതന്ത്ര്യവും ആത്മീയ മൂല്യങ്ങളും തട്ടിമാറ്റി, മതനിരപേക്ഷതയിലും മതമൗലികവാദത്തിലും മുന്തിനില്ക്കുന്ന ഇക്കാലഘട്ടത്തില്‍, സമാധാന പ്രാപ്തിക്കുള്ള ഇതരമാര്‍ഗ്ഗം മതങ്ങള്‍ തമ്മിലുള്ള സംവാദമാണെന്നും കര്‍ദ്ദിനാള്‍ തൗറന്‍ തന്‍റെ സന്ദേശത്തിലൂടെ ചൂണ്ടിക്കാട്ടി. മെയ് മാസത്തിലെ പൗര്‍ണ്ണമിനാളിലാണ് ഭാരതത്തിലും അയല്‍രാജ്യങ്ങളായ നീപ്പാളിലും ശ്രീലങ്കയിലും വൈശാഖപൂജ ആഘോഷിക്കപ്പെടുന്നതെങ്കിലും, ലോകത്തിന്‍റെ അധികം സ്ഥലങ്ങളിലും ഏപ്രില്‍ മാസത്തിന്‍റെ ആരംഭത്തിലാണ്.... ശ്രീബുദ്ധന്‍റെ ജനനവും പ്രബോധോദയവും നിര്‍വ്വാണവും സംയുക്തമായി ഘോഷിക്കുന്ന മഹോത്സവമാണ് വൈശാഖ്.







All the contents on this site are copyrighted ©.