2011-03-30 11:43:05

പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കെതിരേ ആക്രമണങ്ങള്‍


പാക്കിസ്ഥാ൯ : അമേരിക്കയിലെ ഫോറിഡാ പട്ടണത്തില് പെന്തക്കോസ്തു പാസ്റ്റ൪ ജോണ്‍ടെറിയുടെ നേതൃത്വത്തില്‍ ഇസ്ലാം വിശുദ്ധ ഗ്രന്ഥമായ ഖുറാ൯ അപമാനിച്ച സംഭവത്തെത്തുടര്‍ന്ന് പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കെതിരേ മുസ്ലീം മതമൗലീക വാദികള്‍ ആക്രമണം ശക്തമാക്കുന്നു, മൂന്നു ദേവാലയങ്ങ‍ള്‍ നശിപ്പിച്ചതിനു പുറമേ ക്രൈസ്തവസ്ഥാപനങ്ങള്‍ക്കുനേരെയും വ്യക്തികള്‍ക്കെതിരേയും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. അമേരിക്കയില്‍ നടന്ന സംഭവങ്ങളുമായി പാക്കിസ്ഥാനിലെ സഭയ്ക്കോ സഭാംഗങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് ഇസ്ലാമാബാദ് രൂപതാധ്യക്ഷ൯ ബിഷപ്പ് ആന്‍റണി റൂഫി൯ പ്രസ്താവിച്ചു. പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ അമേരിക്കകാരല്ലെന്നു തങ്ങളാവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നുണ്ടെന്നും അദ്ദേഹം ഒരു വാര്‍ത്താ ഏജ൯സിക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ക്രൈസ്തവ പ്രബോധനങ്ങള്‍ പഠിപ്പിക്കുന്നത് സഹിഷ്ണുതയും സ്നേഹവുമാണെന്നും അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന പെന്തക്കോസ്തു പാസ്റ്റ൪ അനാരോഗ്യകരമായ പ്രബോധനങ്ങള്‍ പഠിപ്പിക്കുന്ന മൗലീകവാദിയാണെന്നും ബിഷപ്പ് റൂഫി൯ ആരോപിച്ചു.







All the contents on this site are copyrighted ©.