2011-03-30 11:33:26

കുടുംബങ്ങളുടെ ശ്രേഷ്ഠത ആദരിക്കപ്പടണം - മാര്‍‍പാപ്പ


കൊളംബിയ: കുടുംബങ്ങളുടെ ശ്രേഷ്ഠത ആദരിക്കപ്പടണമെന്ന് മാര്‍‍പാപ്പ ആഹ്വാനം ചെയ്യുന്നു. ലാറ്റിമനേരിക്ക൯ രാജ്യങ്ങളിലെയും കരീബിയ൯ ദ്വീപുകളിലേയും ദേശീയ മെത്രാ൯ സമിതികളുടെ കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള കമ്മീഷനുകളുടെ അദ്ധ്യക്ഷന്‍മാ൪ സംയുക്തമായി കൊളംബിയായില്‍ നടത്തുന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടു അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തത്. ജീവന്‍റെ സംസ്ക്കാരം വളര്‍ത്താനും കുടുംബങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പ‍െടുന്നതിനും ആദരിക്കപ്പെടുന്നതിനും വേണ്ടി പ്രവര്‍ത്തിക്കാനും സന്ദേശത്തിലൂടെ മാര്‍പാപ്പ പ്രത്യേകം ഉദ്ബോധിപ്പിച്ചു. ലാറ്റിമനേരിക്ക൯ രാജ്യങ്ങളിലെയും കരീബിയ൯ ദ്വീപുകളിലേയും ജനസമൂഹങ്ങള്‍ കുടുംബങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നവരാണെന്നനുസ്മരിച്ച മാര്‍പാപ്പ ഓരോ സഭാ പ്രവിശ്യയും കുടുംബ പ്രേഷിതത്വത്തിനു വേണ്ടത്ര പ്രാധാന്യം നല്‍കേണ്ടതാണെന്നു സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു. സംസ്ക്കാരങ്ങളിലുണ്ടാകുന്ന ധ്രുതഗതിയിലുള്ള മാറ്റങ്ങളും സാമൂഹ്യ അസന്തുലിതാവസ്ഥയും അന്യരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും ദാരിദ്ര്യവും ലൈംഗീകതയുടെ പാവനത ഇല്ലാതാക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളും തെറ്റായ പ്രത്യയശാസ്ത്രങ്ങളുടെ പ്രചരണവും കുടുംബങ്ങളുടെ നന്മയ്ക്കു പ്രതികൂലമായി വളരുന്നത് നിസംഗതയോടെ നോക്കിനില്‍ക്കാ൯ സഭയ്ക്കു സാധിക്കുകയില്ലെന്നു പറഞ്ഞ മാര്‍‍പാപ്പ ഈ പ്രതിസന്ധികള്‍ക്കെല്ലാം ഉത്തരം നല്‍കാ൯ സാധിക്കുന്ന പ്രകാശം സുവിശേഷത്തില്‍ കണ്ടെത്താ൯ സാധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സ്ത്രീയും പുരുഷനും തമ്മിലുള്ള അവിഭാജ്യ ഐക്യബന്ധത്തിലധിഷ്ഠിതമായ കുടുംബങ്ങളുടെ നന്മയ്ക്കും വളര്‍ച്ചയ്ക്കുമായി നടത്തുന്ന പ്രയത്നങ്ങളൊന്നും വിഫലമാകുകയില്ലെന്നും മാര്‍പാപ്പ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. പുതിയ തലമുറകളെ വിശ്വാസത്തിലും മാനുഷീക പുണ്യങ്ങളിലും വളര്‍ത്തിക്കൊണ്ടു വരാ൯ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കണമെന്നും പാപ്പ സന്ദേശത്തില്‍ എടുത്തു പറഞ്ഞു. കുടുംബങ്ങളെ പരിശുദ്ധ മറിയത്തിന്‍റെ സംരക്ഷണയില്‍ ഭരമേല്‍പിച്ച മാര്‍പാപ്പ, കുടുംബ പ്രേഷിതത്വത്തില്‍ ഏര്‍‍പ്പെട്ടിരിക്കുന്ന ഏവര്‍ക്കും തന്‍റെ പ്രാര്‍ത്ഥാനാശംസകളും നേര്‍ന്നു.







All the contents on this site are copyrighted ©.