2011-03-23 17:47:27

ആണവായുധം
രക്ഷിക്കാന്‍ കെല്പില്ലാത്ത
ശത്രുവെന്ന്...
 


23 മാര്‍ച്ച് 2011, ജനീവ
ആണവായുധങ്ങള്‍ ‘ശത്രുവില്‍നിന്നും രക്ഷിക്കാന്‍ കെല്പില്ലാത്ത ശത്രു’വാണെന്ന്, ആഗോള ക്രൈസ്തവ സഭകളുടെ കൂട്ടായ്മ, World Council of Churches മാര്‍ച്ച് 22-ാം തിയതി ചൊവ്വാഴ്ച ജനീവയില്‍ സമ്മേളിച്ച പ്രവര്‍ത്തക സമിതി പ്രസ്താവിച്ചു. മാര്‍ച്ച് 12-ാനുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ജപ്പാനിലെ ഫുക്കൂഷിമായില്‍ സംഭവിച്ച ആണവനിലയ സ്ഫോടനം നിയന്ത്രണാധീതമായതിന്‍റെ പശ്ചാത്തലത്തിലാണ് വടക്കെ അറ്റലാന്‍റിക്ക് ഉടമ്പടി രാഷ്ട്രങ്ങളോട് North Atlantic Treaty Organization ആഗോള ക്രൈസ്തവ സഭകളുടെ കൂട്ടായ്മ ഇപ്രകാരം അഭ്യര്‍ത്ഥിച്ചത്. ആണവായുദ്ധങ്ങള്‍ക്ക് ശത്രുവിനെ നശിപ്പിക്കാന്‍ കരുത്തുണ്ടെങ്കിലും ‘ശത്രുവില്‍നിന്നും ആരെയും രക്ഷിക്കാന്‍ കെല്പില്ലാത്ത ശത്രു’വാകയാല്‍ ‘ആണവായുധങ്ങളില്ലാത്ത ഒരു ലോകം’ സൃഷ്ടിക്കാന്‍ സഹകരിക്കണമെന്ന് nato അംഗ-രാഷ്ട്രനേതാക്കള്‍ക്കയച്ച കത്തില്‍ ആഗോള ക്രൈസ്തവ സഭൈക്യ പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് ഫിക്സേ ഒലാവ് ത്വയിത്ത് അഭ്യര്‍ത്ഥിച്ചു. Nato-യുടെ സ്ഥാപനത്തിന്‍റെ 60-ാം വാര്‍ഷികത്തില്‍ 2009-ലും, വീണ്ടും 2010-ലും ആണവ നിരായുധീകരണത്തിനായുള്ള wcc-യുടെ അഭ്യര്‍ത്ഥന ലോകരാഷ്ട്രങ്ങളോട് ആവര്‍ത്തിച്ചിട്ടുള്ളതാണെന്നും ജനീവയിലെ സമ്മേളനം മാധ്യമങ്ങളെ അറിയിച്ചു.







All the contents on this site are copyrighted ©.