2011-03-22 14:57:04

വര്‍ഗ്ഗ വിവേചനം ഉന്മൂലനം ചെയ്യാന്‍ മനോഭാവം മാറണം


ന്യൂയോര്‍ക്ക്: വര്‍ഗ്ഗ വിവേചനം ഉന്മൂലനം ചെയ്യാന്‍ പൊതുനയങ്ങളിലും സ്വകാര്യ മനോഭാവങ്ങളിലും ഒരുപോലെ പരിവര്‍ത്തനങ്ങള്‍ വരുത്തണമെന്ന് ബാന്‍ കി മൂണ്‍. മാര്‍ച്ച് മാസം ഇരുപത്തിയെന്നാം തിയതി വര്‍ഗ്ഗവിവേചനത്തിനെതിരേയുളള അന്താരാഷ്ട്ര ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നതോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ പൊതു കാര്യദര്‍ശി ബാന്‍ കി മൂണ്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. വര്‍ഗ്ഗവിവേചനത്തിത്തിനെതിരേ രാഷ്ട്രങ്ങളും വാര്‍ത്താ മാധ്യമങ്ങളും സമൂഹങ്ങളും വ്യക്തികളും കൈകോര്‍ത്തുമുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇക്കൊല്ലം ആഫ്രിക്കന്‍ വംശജര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരേയാണ് ഐക്യരാഷ്ട്ര സംഘടന മുഖ്യമായും പ്രവര്‍ത്തിക്കുന്നത്







All the contents on this site are copyrighted ©.