2011-03-22 15:06:05

കത്തോലീക്കാ തത്വശാസ്ത്രപഠനങ്ങളുടെ നവീകരണം


വത്തിക്കാന്‍: കത്തോലീക്കാ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ സംഘം കത്തോലീക്കാ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായിനല്‍കുന്ന തത്വശാസ്ത്രപഠനങ്ങളുടെ പരിഷ്ക്കരണം സംബന്ധിച്ച ഡിക്രി മാര്‍ച്ച് ഇരുപത്തിരണ്ടാം തിയതി ചൊവ്വാഴ്ച പുറത്തിറക്കി. ചൊവ്വാഴ്ച രാവിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ ഔദ്യോഗീക വാര്‍ത്താശാലയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ തത്വശാസ്ത്ര പഠനത്തില്‍ സഭ സ്വീകരിച്ചിരിക്കുന്ന നവീകരണങ്ങള്‍ കത്തോലീക്കാ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ സെനെന്‍ ഗ്രോഹോളെസ്ക്കി വിശദീകരിച്ചു. സഭാവിഷയങ്ങളോടു ബന്ധപ്പെട്ട തത്വശാസ്ത്ര പഠനങ്ങളുടെ കാര്യത്തില്‍ നൈയ്യാമീകമായി ഉപയോഗിച്ചുകൊണ്ടിരുന്നത് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1979ല്‍ പ്രസിദ്ധീകരിച്ച സപ്പിയെന്തേ ക്രിസ്ത്യാന ക്രൈസ്തവ വിജ്ഞാനീയം എന്ന അപ്പസ്തോലീക കോണ്‍സ്റ്റിറ്റൂഷനും കത്തോലീക്കാ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ സംഘം പ്രസിദ്ധീകരിച്ച നോര്‍മെ ആപ്ലിക്കാത്തീവെ പ്രായോഗീക നിയമാവലിയുമാണ്. ഇതില്‍ ക്രൈസ്തവ വിജ്ഞാനീയത്തിലെ മൂന്നു വകുപ്പുകളില്‍ മാത്രമാണ് മാറ്റങ്ങള്‍ വന്നിരിക്കുന്നത്. കത്തോലീക്കാ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രായോഗീക നിയമാവലി ഏതാണ്ട് പൂര്‍ണ്ണമായും നവീകരിക്കപ്പെട്ടിട്ടുണ്ട്. ഈ പരിഷ്ക്കരണങ്ങള്‍ സഭയില്‍ തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങളുടെ മേന്‍മ വര്‍ദ്ധിപ്പിക്കുന്നതിനു സഹായകമാകുമെന്ന് കര്‍ദ്ദിനാള്‍ സെനെന്‍ പ്രത്യാശ രേഖപ്പെടുത്തി.







All the contents on this site are copyrighted ©.