2011-03-22 09:29:14

ഇടവക കുടുംബങ്ങളുടെ കുടുംബം – മാര്‍പാപ്പ


 റോം: കുടുംബങ്ങളുടെ കുടുംബമാണ് ഇടവകയെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. റോം രൂപതയില്‍ വിശുദ്ധ കൊര്‍ബീനിയാനോയുടെ നാമധേയത്തിലുള്ള ഇടവകദേവാലയത്തിന്‍റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ച മാര്‍പാപ്പ അവിടെ വിശുദ്ധ കുര്‍ബ്ബാനയ്ക്കിടെ നടത്തിയ ദൈവവചന പ്രഘോഷണത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. കുടുംബങ്ങള്‍ക്കും യുവദമ്പതികള്‍ക്കും പ്രത്യേക അജപാലന ശുശ്രൂഷകള്‍ നല്‍കുന്ന ഇടവകയുടെ പരിശ്രമങ്ങള്‍ പ്രശംസാര്‍ഹനീയമാണെന്നു പറഞ്ഞ മാര്‍പാപ്പ ഒരു കുടുംബം പോലെ ആനന്ദത്തിലും ബുദ്ധിമുട്ടുകളിലും പരസ്പരം മനസിലാക്കിക്കൊണ്ട് സഹകരിച്ചുപ്രവര്‍ത്തിക്കേണ്ടവരാണ് ഇടവകജനങ്ങള്‍ എന്നും പ്രബോധിപ്പിച്ചു. സമൂഹപ്രാര്‍ത്ഥനയും സുവിശേഷ പരിചിന്തനവും കൂദാശകളുടെ സ്വീകരണവും പരിപോഷിപ്പിച്ചുകൊണ്ട് ഉപവിയിലും പരസ്നേഹത്തിലും അധിഷ്ഠിതമായ ക്രൈസ്തവജീവിതം നയിക്കാനും മാര്‍പാപ്പ വിശ്വാസികളെ ഉത്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.