2011-03-22 15:03:47

ധാര്‍മ്മീകമായ ഐക്യമില്ലാതെ രാഷ്ട്രീയ സ്ഥിരത സാധ്യമല്ല – കര്‍ദിനാള്‍ ജൊവ്വാന്നി ലയോളോ


റോം: രാഷ്ട്രീയ സ്ഥിരതയ്ക്കും വളര്‍ച്ചയ്ക്കും ധാര്‍മ്മീകമായ ഐക്യം ആവശ്യമാണെന്ന് കര്‍ദ്ദിനാള്‍ ജൊവ്വാന്നി ലയോളോ. ഇറ്റലിയുടെ ഏകീകരണത്തിന്‍റെ നൂറ്റി അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് പരിശുദ്ധ സിംഹാസനവും ഇറ്റാലിയന്‍ സര്‍ക്കാരും സംയുക്തമായി പുറത്തിറക്കിയ തപാല്‍ സ്റ്റാപിന്‍റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിലാണ് കര്‍ദ്ദിനാള്‍ ഇപ്രകാരം പ്രസ്താവിച്ചത് ഇരുപത്തിയൊന്നാം തിയതി തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിക്കായിരുന്നു ചടങ്ങ്. ഇറ്റലിയുടെ ഏകീകരണം രാഷ്ട്രീയമായ ഒരു സംഭവ വികാസത്തേക്കാളുപരിയായി ധാര്‍മ്മീകമായ ഐക്യത്തിന്‍റെയും സമാധാന കാംക്ഷയുടെയും ഫലമായിരുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.







All the contents on this site are copyrighted ©.