2011-03-17 17:27:11

ദുരന്തത്തില്‍
അനാഥരാക്കപ്പെട്ട കുട്ടികള്‍
ഒരു ലക്ഷത്തിലേറെ


17 മാര്‍ച്ച് 2011, ജപ്പാന്‍
ജപ്പാനിലെ ദുരന്തത്തില്‍ അനാഥാരാക്കപ്പെട്ട കുട്ടികളുടെ എണ്ണം ഒരുലക്ഷത്തിലേറെയെന്ന്, കുട്ടികളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സംഘടന, Save Children. മാര്‍ച്ച് 11-ാം തിയതി വെള്ളിയാഴ്ച ഉണ്ടായ ജപ്പാനിലെ ഭൂകമ്പ-സുനാമി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം ഇനിയും അറിയാനിരിക്കെ, അനാഥരാക്കപ്പെട്ട കുട്ടികള്‍ ഒരു ലക്ഷത്തിലേറെയാണെന്ന് വടക്കെ ജപ്പാനിലെ സേന്തായില്‍ ആരംഭിച്ചിരിക്കുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രത്തിലെ സ്ഥിതിവിവര കണക്കുകള്‍ വെളിപ്പെടുത്തി.
അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന Save Children International Federation-നാണ് സേന്തായില്‍ അടിയന്തിരമായി കുട്ടികളുടെ പരിചരണകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ഭൂകമ്പത്തിന്‍റെയും സുനാമിയുടെയും അപകടങ്ങളില്‍പ്പെട്ട 1 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ പ്രത്യേക മാനസ്സീകാവസ്ഥയിലാണെന്ന്, (കുട്ടികളുടെ സംരക്ഷണത്തിനായുള്ള) സംഘടയുടെ പ്രയോജകര്‍ വെളിപ്പെടുത്തി. ദുരന്തത്തിന്‍റെ 5 ദിവസങ്ങള്‍ക്കുശേഷവും കുഞ്ഞുമനസ്സുകളില്‍ തങ്ങിനില്ക്കുന്ന ഭയത്തിന്‍റേയും വേദനയുടെയും ഒറ്റപ്പെടലിന്‍റേയും മാനസ്സീകാവസ്ഥയില്‍നിന്നും അവരെ മോചിക്കുവാന്‍ സേന്തായിലെ കേന്ദ്രത്തില്‍ ക്രമീകരണങ്ങള്‍ ചെയ്തുവരികയാണെന്നും, അധികം കുട്ടികളും ഭയംമൂലം പാതിയുറങ്ങിയതും ഈറനണിഞ്ഞതുമായ കണ്ണുകളോടെയും തേങ്ങുന്ന ശബ്ദത്തിലുമുള്ള ദയനീയാവസ്ഥയിലാണെന്നും, കുട്ടുകളുടെ സംരക്ഷണയ്ക്കായുള്ള അന്താരാഷ്ട്ര സംഘടനയുടെ വക്താവ് സ്റ്റീഫന്‍ മാക്ഡൊനള്‍ഡ് വാര്‍ത്താ ഏജെന്‍സികളോടു വ്യക്തമാക്കി. കുട്ടികളുടെ ശാരീരികവും മാനസീകവുമായ അവസ്ഥമെച്ചപ്പെടുത്തുവാന്‍ വിവിധ ഏജെന്‍സികളുടെയും ഗവണ്‍മെന്‍റിന്‍റെയും സഹായത്തോടെ അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് Save the Children പ്രസ്ഥാനത്തിന്‍റെ വക്താക്കള്‍ അറിയിച്ചു.







All the contents on this site are copyrighted ©.