2011-03-16 16:57:36

ഇറ്റലിയുടെ
പുനഃരേകീകരണ ജൂബിലി
മാര്‍ച്ച് 17-ന്


16 മാര്‍ച്ച് 2011, റോം
ഇറ്റലിയുടെ പുനഃരേകീകരണ ജൂബിലി ആഘോഷങ്ങളില്‍
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചചീസിയോ ബര്‍ത്തോണെ പങ്കെടുക്കും. മാര്‍ച്ച് 17-ാം തിയതി വ്യാഴാഴ്ച ഇറ്റലി ആഘോഷിക്കുന്ന
ദേശീയ പുനഃരേകീകരണത്തിന്‍റെ 150-ാം വാര്‍ഷിക പരിപാടികളില്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ പങ്കെടുക്കുമെന്ന്
മാര്‍ച്ച 15-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു വാര്‍ത്താക്കുറിപ്പിലൂടെ വത്തിക്കാന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി വ്യക്തമാക്കി. ദേശീയാഘോഷങ്ങളിലുള്ള മാര്‍പാപ്പയുടെ പങ്കാളിത്തത്തെക്കുറിച്ച് മാധ്യമങ്ങള്‍ പുറത്തിറക്കിയ വ്യത്യസ്ത വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി. റോമിലുള്ള ഇറ്റാലിയന്‍ പ്രസിഡന്‍റിന്‍റെ മന്ദിരമായ കൂരിനാലെയില്‍ മാര്‍ച്ച് 17-ന് നടക്കുന്ന ഔദ്യാഗിക പരിപാടികളില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെയോടൊപ്പം ഇറ്റിലിയിലേയ്ക്കുള്ള വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷ്പ്പ ജോസഫ് ബര്‍ത്തേല്ലിയും പങ്കെടുക്കുകയും, മാര്‍പാപ്പയുടെ പേരില്‍ പ്രസിഡന്‍റിനും മറ്റു ജനപ്രതിനിധികള്‍ക്കും ആശംസകള്‍ അര്‍പ്പിക്കുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

മാര്‍ച്ച് 17-ന് രാവിലെ 12 മണിക്ക് റോമിലെ മാലാഖമാരുടെ രാഞ്ജിയുടെ ബസിലിക്കായില്‍ ഇറ്റലിയിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ആഞ്ചെലോ ബഞ്ഞാസ്കോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിയര്‍പ്പിക്കുകയും രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുമെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

19-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ഇറ്റാലിയന്‍ ഉപദ്വീപില്‍ ഒറ്റപ്പെട്ടുകിടന്നിരുന്ന സംസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ഒരു ജനാധിപത്യ രാഷ്ട്രം രൂപീകരിച്ചതിന്‍റെ ഓര്‍മ്മയാണ് പുനഃരേകീരണദിനമായി ആഘോഷിക്കപ്പെടുന്നത്. 1815-ല്‍ ആരംഭിച്ച പുനഃരൈക്യ പരിശ്രമങ്ങള്‍ 1861-ലാണ് പൂര്‍ത്തീകരിച്ചത്.







All the contents on this site are copyrighted ©.