2011-03-15 10:44:21

വത്തിക്കാനില്‍ നോമ്പുകാല ധ്യാനം


(14.03.2011,വത്തിക്കാന്‍), വത്തിക്കാനില്‍ നോമ്പുകാല ധ്യാനം ആരംഭിച്ചു. മാര്‍ച്ച് മാസം പതിമൂന്നാം തിയതി ഞായറാഴ്ച, ലത്തീന്‍ റീത്തിന്‍റെ ആരാധനാക്രമപ്രകാരം നോമ്പുകാലത്തിലെ ഒന്നാം ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് മാര്‍പാപ്പയും വത്തിക്കാനിലെ ഇതര അംഗങ്ങളും നോമ്പുകാലത്തിനൊരുക്കമായുള്ള ധ്യാനം ആരംഭിച്ചത്. നിഷ്പാദുക കര്‍മ്മലീത്താ സഭാംഗമായ ഫാദര്‍ ഫ്രാങ്കോ മാരി ലെതേയാണ് ധ്യാനചിന്തകള്‍ പങ്കുവയ്ക്കുന്നത്. സഭാഹൃദയത്തില്‍ ക്രിസ്തുവിന്‍റെ പ്രകാശം. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും വിശുദ്ധരുടെ ദൈവശാസ്ത്രവും എന്ന പ്രമേയത്ത‍ അടിസ്ഥാനമാക്കിയാണ് ധ്യാനചിന്തകള്‍ ഒരുക്കിയിരിക്കുന്നത്. പതിനേഴാം തിയതി വരെ നീണ്ടു നില്‍ക്കുന്ന ധ്യാന ദിനങ്ങള്‍ക്കിടയില്‍ ബുധനാഴ്ചകളില്‍ മാര്‍പാപ്പ പതിവായി നല്‍കാറുള്ള പൊതുകൂടിക്കാഴ്ചയടക്കമുള്ള പൊതു പരിപാടികള്‍ വത്തിക്കാനില്‍ ഉണ്ടായിരിക്കുന്നതല്ല.







All the contents on this site are copyrighted ©.