2011-03-15 15:18:54

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സ്മരണയില്‍ യൂറ്റൂബും ഫേസ് ബുക്കും
 


(15.03.11 വത്തിക്കാന്‍), ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ശബ്ദവും, ചിത്രങ്ങളും, വീഡിയോയും അടങ്ങുന്ന പുതിയ പേജുകള്‍ യൂറ്റൂബിലും ഫേസ് ബുക്കിലും ലഭ്യമാകുന്നു.ദൈവദാസന്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മെയ്യ് മാസം ഒന്നാം തിയതി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പ‍െടുന്നതോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോയും വത്തിക്കാന്‍ ടെവിവിഷനും സംയുക്തമായാണ് ഈ സംരംഭം യാഥാര്‍ത്ഥ്യവല്‍ക്കരിച്ചിരിക്കുന്നത്. വിവിധഭാഷകളില്‍ മാര്‍പാപ്പ നല്‍കിയ പ്രഭാഷണങ്ങള്‍ അവ നടന്ന വര്‍ഷങ്ങളുടെ അനുക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. http://www.youtube.com/johnpaul2 എന്ന വെബ് വിലാസത്തിലാണ് യൂറ്റൂബില്‍ വീഡിയോകള്‍ ലഭ്യമാകുന്നത്. ഈ വീഡിയോകളെല്ലാം തന്നെ ഫേസ് ബുക്കിലും പ്രചരിക്കുന്നുണ്ട്. www.facebook.com/vatican.johnpaul2 എന്നതാണ് ഫേസ് ബുക്കില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്ന താള്‍. സാമൂഹ്യസംമ്പര്‍ക്കമാധ്യമങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സഹകരണത്തോടെയാണ് വത്തിക്കാന്‍ റേഡിയോയും വത്തിക്കാന്‍ ടെലിവിഷന്‍ കേന്ദ്രവും ഈ ഡിജിറ്റല്‍ സംരംഭം ആരംഭിച്ചിരിക്കുന്നത്.
 







All the contents on this site are copyrighted ©.