2011-03-15 15:21:40

ക്രൈസ്തവര്‍ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ആക്രമങ്ങള്‍ക്കെതിരേ മാംഗ്ലൂരില്‍ ഉപവാസസമരം.


(15.03.11 വത്തിക്കാന്‍), ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക‍െതിരേ നടന്നുകൊണ്ടിരിക്കുന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് ഇരുപത്തിയൊന്നു ദിവസത്തെ ഉപവാസസമരം മാംഗ്ലൂര്‍ രൂപത ആരംഭിച്ചു. കര്‍ണ്ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി സംസ്ഥാനത്ത് ക്രൈസ്തവര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണെന്നും അതിനാലാണ് കര്‍ണ്ണാടകയിലെ കത്തോലീക്കരുടെ സംരക്ഷണത്തിനുവേണ്ടി ഇരുപത്തിയൊന്നു ദിവസത്തെ ഉപവാസം അനുഷ്ഠിക്കുന്നതെന്നും മാംഗ്ലൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് അലോഷ്യസ് പോള്‍ ഡിസൂസ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മാര്‍ച്ച് പത്താം തിയതി വ്യാഴാഴ്ച ആരംഭിച്ച മാരത്തോണ്‍ ഉപവാസ പ്രാര്‍ത്ഥന മാര്‍ച്ച് മുപ്പതാം തിയതി ബുധനാഴ്ച സമാപിക്കും.







All the contents on this site are copyrighted ©.