2011-03-10 20:37:15

‘പുതുസഹസ്രാബ്ദത്തിന്‍റെ മാര്‍പാപ്പാ’


10 മാര്‍ച്ച 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പൗരോഹിത്യത്തിന്‍റെ 60-ാം വാര്‍ഷികം സ്പെയിനിലെ മുരീസ്സിയോ യൂണിവേഴ്സിറ്റി ആഘോഷിക്കുന്നു.
മാര്‍ച്ച് 7-ന് പുറപ്പെടുവിച്ച ഒരു വാര്‍ത്താക്കുറിപ്പിലാണ് യൂണിവേഴ്സിറ്റി അധികൃതര്‍ മാര്‍പാപ്പയെ ആദരിക്കുന്ന ആഘോഷപരിപാടികള്‍ വെളിപ്പെടുത്തിയത്. ആരാധനക്രമത്തിനും കൂദാശകള്‍ക്കുംവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ അന്തോണിയോ കനിസാരെസ്സ്
സ്പെയിനിലെ യൂണിവേഴ്സിറ്റി 2011 ഒക്ടോബര്‍ 26-മുതല്‍ 30-വരെ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളില്‍ പങ്കെടുക്കും.
‘ബനഡിക്ട് 16-ാമന്‍ പുതുസഹസ്രാബ്ദത്തിന്‍റെ പാപ്പാ’, എന്ന ശീര്‍ഷകത്തില്‍ ആചരിക്കുന്ന ആഘോഷങ്ങളുടെ ആരംഭദിനത്തില്‍ സ്പെയിനിലെ പ്രശസ്ത ശില്പി, വിനാന്‍സിയോ ബ്ളാങ്കോ രൂപകല്പനചെയ്ത മാര്‍പാപ്പയുടെ പൂര്‍ണ്ണകായ വെങ്കല പ്രതിമ സര്‍വ്വകാലാശാലയുടെ മുന്‍പില്‍ സ്ഥാപിക്കും. പാപ്പായുടെ ജീവിതത്തെയും ദൈവശാസ്ത്രപരമായ ബൃഹത്തായ സംഭാവനകളെയും അധികരിച്ചുള്ള സമ്മേളനത്തില്‍ അന്താരാഷ്ട്രതലത്തിലുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്നും മുരീസ്സിയോ യൂണിവേഴ്സിറ്റിയുടെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.







All the contents on this site are copyrighted ©.