2011-03-10 09:30:55

പീഡിതര്‍ക്കുവേണ്ടിയുള്ള
പ്രാര്‍ത്ഥനാദിനം – മാര്‍ച്ച് 13


9 മാര്‍ച്ച് 2011, ഇറ്റലി
ആഫ്രിക്ക ഏഷ്യ രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കുവേണ്ടി
ഇറ്റലിയുടെ പ്രാര്‍ത്ഥനാദിനം. മാര്‍ച്ച് 13-ാം തിയതി, നോന്‍പുകാലത്തെ ആദ്യഞായറാഴ്ച ഇറ്റലിയിലെ എല്ലാ ഇടവകകളിലും സന്യാസസമൂഹങ്ങളിലും കത്തോലിക്കാ സ്ഥാപനങ്ങളിലും
അഭ്യന്തര സംഘര്‍ഷത്തിലും മതപീഡനങ്ങിലും വേദനിക്കുന്ന ആഫ്രിക്കയിലെയും ഏഷ്യന്‍രാജ്യങ്ങളിലെയും ജനങ്ങള്‍ക്കുവേണ്ടി
പ്രാര്‍ത്ഥന നടത്തുമെന്ന് ഇറ്റലിയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തലവനും ജനോവാ അതിരൂപാതാദ്ധ്യക്ഷനുമായ, ആര്‍ച്ചുബിഷപ്പ് ആഞ്ചെലോ ബഞ്ഞാസ്കോ, മാര്‍ച്ച് 9-ന് ബുധനാഴ്ച പുറത്തിറക്കിയ ഒരു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരകളായ അവിടങ്ങളിലെ ജനങ്ങള്‍ക്കുവേണ്ടി ദൈവത്തിന്‍റെ കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍, അനുരഞ്ജനത്തിലൂടെ നീതിയും സമാധാനവും എത്രയും വേഗം യാഥാര്‍ത്ഥ്യമാകുമെന്ന് ആര്‍ച്ചുബിഷപ്പ് ബഞ്ഞാസ്കോ പ്രത്യാശപ്രകടിപ്പിച്ചു.







All the contents on this site are copyrighted ©.