2011-03-08 14:55:54

“നസ്രായനായ യേശു” രണ്ടാം വാല്യം


മാര്‍പാപ്പയുടെ പുതിയ പുസ്തകം വ്യാഴാഴ്ച പുറത്തിറങ്ങുന്നു

കര്‍ദ്ദിനാള്‍ റാറ്റ്സിങ്ങര്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രചിച്ച നസ്രായനായ യേശു എന്ന ഗ്രന്ഥത്തിന്‍റെ രണ്ടാം വാല്യം വ്യാഴാഴ്ച പ്രകാശനം ചെയ്യും. യേശുവിന്‍റെ ജറുസലേം പ്രവേശം മുതല്‍ പുനരുത്ഥാനം വരെയാണ് രണ്ടാം വാല്യത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. മാര്‍ച്ച് പത്താം തിയതി വ്യാഴാഴ്ച വൈകുന്നേരം വത്തിക്കാന്‍റെ ഔദ്യോഗീക വാര്‍ത്താശാലയില്‍ വച്ചാണ് പ്രകാശന കര്‍മ്മം നടക്കുന്നത്. ഗ്രന്ഥം ലോകത്തിനു പരിചയപ്പെടുത്തുന്നത് മെത്രാന്‍മാര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ക്ക് ക്വെല്ലത്താണ്.







All the contents on this site are copyrighted ©.