2011-03-08 14:56:39

മാര്‍പാപ്പ ടെലിവിഷനില്‍ വിശ്വാസികള്‍ക്ക് ഉത്തരം നല്‍കുന്നു


ക്രിസ്തുവിനെക്കുറിച്ച് വിശ്വാസികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ബെനഡിക്ട് പതിനാമന്‍ മാര്‍പാപ്പ ടെലിവിഷനിലൂടെ ഉത്തരം നല്‍കുന്നു. ഏപ്രില്‍ ഇരുപത്തിരണ്ടാം തിയതി ദുഃഖവെള്ളിയാഴ്ചയാണ് ഇറ്റാലിയന്‍ ടെലിവിഷന്‍ റായ് ഉനോയില്‍ മാര്‍പാപ്പയുടെ സംവാദം പ്രക്ഷേപണം ചെയ്യുന്നത്. വിശുദ്ധവാരത്തില്‍ ദുഃഖവെള്ളിക്കുമുന്‍പ് ഏതെങ്കിലും ഒരു ദിവസം റെക്കോര്‍ഡ് ചെയ്യുന്ന പരിപാടി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.10 നാണ് സംപ്രേക്ഷണം ചെയ്യുക. മാര്‍പാപ്പയോട് ചോദ്യങ്ങള്‍ ചോദിക്കാനാഗ്രഹിക്കുന്ന പ്രേഷകര്‍ക്കുവേണ്ടി ഒരു വെബ്സൈറ്റ് തന്ന‍െ ടെലിവിഷന്‍ വക്താക്കള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ പരിപാടി മറ്റുഭാഷകളില്‍ അന്യരാജ്യങ്ങളില്‍ പുനഃപ്രക്ഷേപണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളും നടന്നുവരികയാണെന്ന് ടെലിവിഷന്‍ പ്രവര്‍ത്തകര്‍ വാര്‍ത്താമാധ്യമങ്ങളോട് വെളിപ്പെടുത്തി
 







All the contents on this site are copyrighted ©.