08.03.11 കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും രാജ്യത്തിന്‍റെയും പരിഷ്കര്‍ത്താക്കളായ
സ്ത്രീകള്‍ക്ക് സാമൂഹ്യ ജീവിതത്തില്‍ സജീവ പങ്കാളിത്തം നല്‍കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ
ഹൈക്കമ്മീഷന്‍ നവിപിള്ളെ അഭ്യര്‍ത്ഥിക്കുന്നു. മാര്‍ച്ച് എട്ടാം തിയതി അന്താരാഷ്ട്രവനിതാ
ദിനമായി ആചരിക്കുന്നതോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് ഇന്ത്യന്‍ വംശജയായ നവിപിള്ളെ
ഈയഭ്യര്‍ത്ഥന നടത്തിയത്. സ്ത്രീകളെ മാറ്റിനിറുത്തുന്ന കുടുംബങ്ങളും സമൂഹങ്ങളും ജനാധിപത്യത്തിനും
സമത്വത്തിനുമെതിരായാണ് നിലകൊള്ളുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. സ്ത്രീകളുടെ അവകാശങ്ങള്‍
സംരക്ഷിക്കപ്പെടേണ്ടത് ഏതു നവീനസംരംഭത്തിന്‍റെയും അടിസ്ഥാനശിലയാണെന്നും അവര്‍ സന്ദേശത്തില്‍
പ്രസ്താവിച്ചു.