2011-03-08 14:58:05

ഡബ്ലിന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസ്


08.3.2011
അതിപ്രശസ്തമായ ഡബ്ലിന്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്‍റെ അന്‍പതാം സമ്മേളനം 2012 ജൂണ്‍ മാസം പത്താം തിയതി മുതല്‍ പതിനേഴാം തിയതി വരെ അയര്‍ലഡില്‍ നടക്കും. മാര്‍ച്ച് ഏഴാം തിയതി തിങ്കളാഴ്ച ഡബ്ലിനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഡബ്ലിന്‍ അര്‍മാഗ് അതിരൂപതകളുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ സെയാന്‍ ബാപ്റ്റിസ്റ്റ് ബ്രാഡി സമ്മേളനത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ വെളിപ്പെടുത്തി. ദിവ്യകാരുണ്യം- ക്രിസ്തുവുമായുള്ള ഐക്യവും മനുഷ്യര്‍ തമ്മിലുള്ള ഒരുമയും എന്ന പ്രമേയത്തെ കേന്ദ്രമാക്കി നടക്കുന്ന ഈ ദിവ്യകാരുണ്യ സമ്മേളനം ദിവ്യകാരുണ്യത്തില്‍ അധിഷ്ഠിതമായ വിശ്വാസതീക്ഷണത വ്യക്തികളില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുമെന്ന് കര്‍ദിനാള്‍ സെയാന്‍ പ്രത്യാശപ്രകടിപ്പിച്ചു. അയര്‍ലണ്ടില്‍ സഭയുടെ ആന്തരീക നവീകരണത്തിനും ദിവ്യകാരുണ്യകോണ്‍ഗ്രസ് വഴിതെളിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.







All the contents on this site are copyrighted ©.