2011-03-03 16:23:50

രാഷ്ട്രങ്ങള്‍ മതവിവേചനം
നടപ്പിലാക്കാന്‍ പാടില്ലെന്ന്


3 മാര്‍ച്ച് 2011 വെനീസ്
മതസ്വാതന്ത്ര്യവും ഈശ്വരവിശ്വാസവും അടിസ്ഥാന മനുഷ്യാവകാശങ്ങളാണെന്ന്, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി, ഐക്യരാഷ്ട്ര സംഘടയുടെ ജനീവാ ആസ്ഥാനത്തുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി പ്രസ്താവിച്ചു.
മാര്‍ച്ച് 2-ാം തിയതി ചൊവ്വാഴ്ച യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍റെ
16-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു വത്തിക്കാന്‍റെ വക്താവ്.
മനുഷ്യാസ്ഥിത്വത്തിന്‍റെ ജീവസ്സായ മതാത്മക ജീവിതത്തെ ഐക്ക്യ രാഷ്ട്ര സംഘടന അംഗീകരിച്ചുകൊണ്ട് സമൂഹത്തിലിന്നു പ്രത്യക്ഷമായി കാണുന്ന മതവിവേചനത്തെ എതിര്‍ക്കണമെന്ന് അദ്ദേഹം സമ്മേളനത്തോടഭ്യര്‍ത്ഥിച്ചു.
വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായുള്ള മതനിഷേധത്തിന്‍റെയും വിവേചനത്തിന്‍റെയും വര്‍ദ്ധിച്ച കഥകളാണ് ഇന്ന് ലോകത്തിന്‍റെ വിവധ ഭാഗങ്ങളില്‍നിന്നും കേള്‍ക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി.
മതാത്മക സംഘര്‍ഷങ്ങള്‍ ഒരു രാഷ്ട്രത്തിന്‍റെ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാണെന്നും, അത് സമൂഹത്തെ ദ്രുവവത്ക്കരിക്കുകയും സാമൂഹ്യജീവിതത്തിനും വ്യവസായ പുരോഗതിക്കും ആവശ്യമായ ഭദ്രത ഇല്ലാതാക്കുകയും ചെയ്യുമെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി വ്യക്തമാക്കി. പൗരന്മാരുടെ മതാത്മക ജീവിതത്തെ പരിപോഷിപ്പിക്കേണ്ട രാഷ്ട്രം അതിന്‍റെ നിയമങ്ങളിലൂടെയോ നയങ്ങളിലൂടെയോ മതവിവേചനം നടപ്പിലാക്കാന്‍ പാടില്ലാത്തതാണെന്നും വത്തിക്കാന്‍റെ വക്താവ് സമര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.