2011-03-03 16:14:39

നന്മചെയ്യുന്നതില്‍ മടുപ്പുതോന്നരുതെന്ന്
-ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


3 മാര്‍ച്ച് 2011
ഫിലിപ്പീന്‍സില്‍നിന്നും ആദ് ലീമിനാ സന്ദര്‍ശനത്തിനെത്തിയ ഒരു സംഘം മെത്രാന്മാരെ, മാര്‍ച്ച് 3-ാം തിയതി വ്യാഴാഴ്ച രാവിലെ, തന്‍റെ അപ്പസ്തോലിക അരമനയില്‍ ഒരു കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകവെയാണ് മാര്‍പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഫിലിപ്പീന്‍സിലെ അജപാലന പ്രവര്‍്ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച മാര്‍പാപ്പ, വിശുദ്ധ പൌലോസ് അപ്പസ്തോലന്‍റെ ഗാലാത്തിയരുടെ ലേഖനഭാഗം, (6, 9) ഉദ്ധരിച്ചുകൊണ്ടാണ്, നന്മചെയ്യുന്നതില്‍ മടുപ്പുതോന്നരുതെന്നാഹ്വാനം നല്കിയത്. ലളിതവും വ്യക്തിഗതവുമായ വിശ്വാസമുള്ള ഫിലിപ്പീന്‍സിലെ ജനങ്ങള്‍ക്ക് ക്ലിപ്തമായ മതബോധനം നല്കിക്കൊണ്ട് വിശ്വാസ സത്യങ്ങളിലും ധാര്‍മ്മികതയിലും സഭാപഠനങ്ങളിലും ആഴമായ അറിവുനല്കണമെന്നും മാര്‍പാപ്പ മെത്രാന്‍മാരെ ഉദ്ബോധിപ്പിച്ചു. ക്രൈസ്തവരുടെമദ്ധ്യേ എന്നതുപോലെ, ഫിലിപ്പീന്‍സിലെ അക്രൈസ്തവരുടെ മദ്ധ്യേത്തിലും തങ്ങളുടെ സേവനം ലഭ്യമാക്കണമെന്ന് മാര്‍പാപ്പ ആഹ്വാനംചെയ്തു. ഇതര മതങ്ങളിലെ സത്യവും നന്മയുമായതെല്ലാറ്റിനെയും സ്വീകരിച്ചുകൊണ്ട് വഴിയും സത്യവും ജീവനുമായി ക്രിസ്തുവിലൂടെ എല്ലാവരും പിതാവായ ദൈവത്തിങ്കലേയ്ക്ക് ചരിക്കാനിയടയാവട്ടെയെന്ന് ആശംസിച്ചുകൊണ്ടും മെത്രാന്‍ സംഘത്തിന് തന്‍റെ അപ്പസ്തോലികാശിര്‍വ്വാദം നല്കിക്കൊണ്ടും കൂടിക്കാഴ്ച സമാപിപ്പിച്ചു.







All the contents on this site are copyrighted ©.