2011-03-02 17:23:33

സ്ത്രീ വിവേചനം
മനുഷ്യാന്തസ്സിന്‍റെ ലംഘനം


2 മാര്‍ച്ച് 2011 ന്യൂയോര്‍ക്ക്
വിദ്യാഭ്യാസം മനുഷ്യാന്തസ്സിനോടും മത-സാംസ്കാരിക മൂല്യങ്ങളോടുമുള്ള ആഴമായ ആദരവില്‍ അധിഷ്ഠിതമായിരിക്കണമെന്ന് യുഎന്നിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി പ്രഖ്യാപിച്ചു. മാര്‍ച്ച് 2-ാം തിയതി ബുധനാഴ്ച രാവിലെ ന്യൂയോര്‍ക്കിലെ ഐക്യ രാഷ്ട്ര സംഘടയുടെ ആസ്ഥാനത്ത് സ്ത്രീകളുടെ അന്തസ്സിനെക്കുറിച്ചു പഠിക്കുന്ന അന്തര്‍ദേശിയ കമ്മിഷന്‍റെ 55-ാമത്തെ സമിതിയുടെ സമ്മേളനത്തെ അഭിസംബോധനചെയ്യവെയാണ് വത്തിക്കാന്‍റെ പ്രതിനിധി, പ്രഫസര്‍ ജെയിന്‍ അഡോള്‍ഫ് ഇപ്രകാരം പ്രസ്താവിച്ചത്. മനുഷ്യാന്തസ്സിനോട്, വിശിഷ്യ സ്ത്രീകളോട് ആദരവും പരിഗണയുമില്ലാത്ത വിദ്യാഭ്യാസ സംവിധാനങ്ങള്‍ ഒരിക്കലും യഥാര്‍ത്ഥമായ പ്രബുദ്ധതയുടെ സ്ഥാപനങ്ങളായിരിക്കുകയില്ല, മറിച്ച് അതു നടത്തുന്നവരുടെ സ്വാര്‍ത്ഥ ലക്ഷങ്ങള്‍ക്കു വേണ്ടിയായിരിക്കുമെന്നും പരിശുദ്ധ സിംഹാസനത്തിനുവേണ്ടി പ്രഫസര്‍ ജെയിന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയിലുള്ള സ്ത്രീ വിവേചനം, തൊഴില്‍ മേഖലയിലുള്ള വിവേചനം എന്നിവയാണ് സ്ത്രീകളുടെ ന്യായമായ ഉന്നതിക്കും ആദരവിനുമായി ഇന്ന് പരിഹരിക്കേണ്ട പ്രശ്നങ്ങളെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ യുഎന്നിലെ സ്ഥിരംനിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ്സ് അസ്സീസി ചുള്ളിക്കാട്ടിനെ പ്രതിനിധീകരിച്ച പ്രഫസര്‍ ജെയിന്‍ പ്രസ്താവിച്ചു. “സ്ത്രീകളുടെ ന്യായമായ തൊഴില്‍ സംവരണത്തിന് ശാസ്ത്ര-സാങ്കേതിക മേഖലകളിലുള്ള അവരുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുക” എന്ന സന്ദേശവുമായി ഐക്യരാഷ്ട്ര സംഘടന ഈ വര്‍ഷം മാര്‍ച്ച് 8-ാം തിയതി ആഗോള വനിതാ ദിനം ആചരിക്കുന്നതിന്‍റെ വെളിച്ചത്തിലാണ് സമിതിയില്‍ സ്ത്രീകള്‍ക്കുള്ള വിദ്യാഭ്യാസ-സൗകര്യ ലഭ്യത, ശാസ്ത്ര-സാങ്കേതിക പഠനങ്ങളില്‍ സ്ത്രീകള്‍ക്കുള്ള പങ്കാളിത്തം എന്നിവ ഐക്യരാഷ്ട്ര സംഘടനയുടെ വനിതാ കമ്മിഷന്‍ ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നതെന്നും ന്യൂയോര്‍ക്കില്‍നിന്നും ലഭിച്ച വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.







All the contents on this site are copyrighted ©.