2011-03-02 17:28:56

പുണ്യമഭ്യസിക്കാനുള്ള
തപസ്സിന്‍റെ പോര്‍ക്കളം


3 മാര്‍ച്ച് 2011, ഈസ്താംമ്പൂള്‍
കൃപാസ്പര്‍ശമനുഭവിക്കാന്‍ ജീവിതത്തിന്‍റെ സുഖലോലുപത വെടിയണമെന്ന് കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ്,
ബര്‍ത്തലോമിയോ പ്രഥമന്‍ തന്‍റെ ഈ വര്‍ഷത്തെ തപസ്സുകാല സന്ദേശത്തില്‍ പ്രസ്താവിച്ചു. മാര്‍ച്ച് 1-ന് പുറത്തിറക്കിയ തപസ്സുകാലസന്ദേശത്തിലാണ് പാത്രിയര്‍ക്കിസ് ഇപ്രകാരം ആഹ്വാനംചെയ്തത്.
‘പുണ്യമഭ്യസിക്കാനുള്ള പോര്‍ക്കളം തുറന്നു കിടക്കുകയാണെന്നും ആഗ്രമുള്ളവര്‍ക്ക് അതില്‍ പ്രവേശിച്ച് ഉപവാസത്തിന്‍റെയും പ്രായ്ശ്ചിത്തത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും വഴികളിലൂടെ പൊരുതിനോക്കി, ജീവിതവിജയം കൈവരിക്കാമെന്നും,’ കിഴക്കന്‍ സഭകളുടെ പ്രാര്‍ത്ഥനാ ഗ്രന്ഥമായ ത്രിഭിയോണ്‍ ഉദ്ധരിച്ചുകൊണ്ട് പാത്രിയര്‍ക്കിസ് ആഹ്വാനംചെയ്തു.
തപസ്സിലൂടെ ദൈവത്തിങ്കലേയ്ക്കടുക്കുമ്പോള്‍ കൃപാവരത്തിന്‍റെ ധാരാളിത്തം അനുദിനജീവിതത്തില്‍ വര്‍ഷിക്കപ്പെടുമെന്നദ്ദേഹം ഉദ്ബോധിപ്പിച്ചു.
കൃപാവര്‍ഷം കൈക്കൊള്ളുവാനുള്ള ആത്മീയ നവീകരണത്തിന്‍റെയും പുനര്‍ജീവനത്തിന്‍റെയും സമയമാണീ വലിയ നോയമ്പുകാലമെന്ന് പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയോ തപസ്സുകാല സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. ഈ ലോക ജീവിത സൗകര്യങ്ങള്‍ ശരിയായി ഉപയോഗിക്കുവാനും ജീവിതം ക്രമപ്പെടുത്തുവാനും മനുഷ്യനെ സഹായിക്കേണ്ടത് ദൈവിക കല്പനകളാണെന്ന് വിശ്വാസികളെ അനുസ്മരിപ്പിച്ചുകൊണ്ട് പാത്രിയര്‍ക്കിസ് തന്‍റെ സന്ദേശം ഉപസംഹിരിച്ചു







All the contents on this site are copyrighted ©.