2011-02-18 15:10:56

 കര്‍ദ്ദിനാള്‍ മര്‍ഫി ഒക്കോണര്‍ ഭാരത സംസ്ക്കാരത്തെ പ്രകീര്‍ത്തിക്കുന്നു


ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അപ്പസ്തോലീക സന്ദര്‍ശനം ഭാരതത്തില്‍ വിപുലമായ ഫലങ്ങളാണ് ഉളവാക്കിയതെന്ന് കര്‍ദ്ദിനാള്‍ മര്‍ഫി ഓക്കോണര്‍. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഥമഭാരതസന്ദര്‍ശനത്തിന്‍റെ ജൂബിലിയാഘോഷങ്ങളില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ പ്രതിനിധീകരിച്ചു പങ്കെടുത്തശേഷം ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ കര്‍ദ്ദിനാള്‍ ബിബിസി റേഡിയോയയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. ഭാരത്തില്‍ കത്തോലീക്കാ സഭ ശക്തവും സജീവവും വിശ്വസ്തവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പത്തുദിവസം നീണ്ടുനിന്ന ഭാരത സന്ദര്‍ശനം, ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ഭവനങ്ങളിലും ആയിരിക്കാന്‍ ആഗ്രഹിച്ച ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രേഷിത തീഷ്ണതയെക്കുറിച്ചു ഗാഢമായി വിചിന്തനം ചെയ്യാനുള്ള ഒരവസരമായിരുന്നെന്നും കര്‍ദ്ദിനാള്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.