17 ഫെബ്രുവരി 2011 വൈദികരുടെ എണ്ണം ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവെന്ന് വത്തിക്കാന്‍റെ
സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2009-ലെ കണക്കുകള്‍ പ്രകാരം 4,05,009 ആയിരുന്ന
വൈദികരുടെ എണ്ണമാണ് 2010-ല്‍ വത്തിക്കാന്‍ പ്രസിദ്ധീകരിക്കുവാന്‍ പോകുന്ന കണക്കുകള്‍
പ്രകാരം 4,10,593 – ആയി വര്‍ദ്ധിച്ചിരിക്കുന്നത്. ഇതില്‍ 2,75,542 പേര്‍ ഇടവക വൈദികരും,
1,35,051 പേര്‍ സന്യാസ വൈദികരുമാണ്. ആഗോളതലത്തിന്‍ മുന്‍വര്‍ഷത്തേതില്‍നിന്നും 1.4%
വര്‍ദ്ധനവാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഏഷ്യ, ആഫ്രിക്കാ, ഓഷ്യാനിയ, യൂറോപ്പ് ഭൂഖണ്ഡങ്ങളില്‍
പൊതുവെ ദൈവവിളിയുടെ വര്‍ദ്ധനവാണ് ഇന്ന് നീരീക്ഷിക്കപ്പെടുന്നതെന്ന്, ഫെബ്രുവരി 15-ാം
തിയതി വത്തിക്കാന്‍റ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോ വെളിപ്പെടുത്തി