2011-02-17 18:19:36

മലബാറിലെ പ്രഥമ
സീറോ-മലബാര്‍ ഇടവക


17 ഫെബ്രുവരി 2011
മലബാറിലെ പ്രഥമ സീറോ-മലബാര്‍ ഇടവക വാര്‍ഷികം ആഘോഷിച്ചു.
തദ്ദേശിയ കര്‍മ്മലീത്താ സഭാംഗമായ ഫാദര്‍ അത്തനാസിയൂസ് പയ്യപ്പിള്ളി
1934-ല്‍ തൃശൂരില്‍നിന്നും നടന്ന് കോഴിക്കോട്ടെ കടലുണ്ടിയിലെത്തി പള്ളി സ്ഥാപിച്ചതിന്‍റെ 77-ാം വാര്‍ഷികം ആചരിച്ചുകൊണ്ട് ഫെബ്രുവരി 13-ാം തിയതി ഞായറാഴ്ച, ആയിരത്തിലേറെ വിശ്വാസികള്‍ തൃശൂരില്‍നിന്നും കടലുണ്ടി സെന്‍റ് തോമസ് ദേവാലയത്തിലേയ്ക്ക് പ്രാര്‍ത്ഥനാപൂര്‍വ്വകമായ പദയാത്ര/ തീര്‍ത്ഥയാത്ര നടത്തി. കേരളത്തിന്‍റെ വടക്കു ഭാഗത്ത് മലബാര്‍ കണ്ണൂര്‍ മേഖല മുഴുവന്‍ വ്യാപിച്ചുകിടന്നിരുന്ന കോഴിക്കോടു ലത്തീന്‍ രൂപതയിലുണ്ടിയിരുന്ന കുടിയേറ്റക്കാരായ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ശുശ്രൂഷ ഏറ്റെടുക്കുന്നതിനായി, അന്നത്തെ കോഴിക്കോടു രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ബഞ്ചമിന്‍ റന്‍സാനി എസ്. ജെ-യുടെ ക്ഷണപ്രകാരമാണ് സി.എം.ഐ സഭാംഗങ്ങള്‍ കടലുണ്ടിയിലെത്തിയത്.
തൃശൂരില്‍നിന്നും 120 കി.മീ. കാല്‍നടയായി യാത്രചെയ്താണ് ആദ്യമായി ഫാദര്‍ അത്തനാസിയൂസ് സി.എം.ഐ. 1934 ഫെബ്രുവരി 12-ാം തിയതി കടലുണ്ടിയിലെത്തി പള്ളി സ്ഥാപിച്ചത്.







All the contents on this site are copyrighted ©.