2011-02-17 18:24:05

ഫെബ്രുവരി 20 ഞായര്‍
സമൂഹ്യനീതി ദിനം


17 ഫെബ്രുവരി 2011
സമൂഹത്തിലുണ്ടാകേണ്ട ഐക്യദാര്‍ഢ്യം, സമത്വം, സഹവര്‍ത്തിത്വം, സാഹോദര്യം എന്നിവ സാമൂഹ്യ നീതിയിലധിഷ്ഠിതമാകയാല്‍, യുഎന്നിന്‍റെ സഹസ്രാബ്ധ ലക്ഷൃങ്ങളിലേയ്ക്ക് എത്തിച്ചേരുവാന്‍,
ഈ ദിനാചരണത്തിലൂടെ സഹായിക്കുമെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറള്‍, ബാന്‍ കീ മൂണ്‍ ലോകനീതിദിന സന്ദേശത്തില്‍ പ്രത്യാശപ്രകടിപ്പിച്ചു. മനുഷ്യാവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യവും മാനിക്കപ്പെടുന്ന, എല്ലാവരുടേതുമായൊരു ലോകം പടുത്തുയര്‍ത്താന്‍ ഈ ദിനാചരണം സഹായിക്കട്ടെയെന്നും മൂണ്‍ ആശംസിച്ചു.
രാഷ്ട്രങ്ങളുടെ ലോക ഉച്ചകോടി അംഗീകരിച്ചതു പ്രകാരം, നീതിയിലൂടെ മാത്രമേ സാമൂഹ്യപുരോഗതി കൈവരിക്കാനവൂ എന്ന സുവ്യക്തമായ ധാരണിയിലാണ് യുഎന്‍ ആംഗരാഷ്ട്രങ്ങളോടുചേര്‍ന്ന് സമൂഹ്യനീതി ദിനം അനുവര്‍ഷം ആചരിക്കുന്നത്. ആഗോളവത്കൃതമാകുന്ന സാമൂഹ്യചുറ്റുപാടില്‍ മാനവ പുരോഗതിക്ക് നീതി അനിവാര്യഘടകമെന്നു കണ്ടുകൊണ്ട് 2007-ലെ യുഎന്‍ ജനറല്‍ അസംബ്ളിയാണ് ഫെബ്രുവരി 20, സമൂഹ്യനീതി ദിനമായി ആചരിക്കണമെന്ന നിഗമനത്തിലെത്തിയത്. 2009-ാമാണ്ടില്‍ പ്രഥമ ലോക സാമൂഹ്യനീതി ദിനം ആചരിക്കപ്പെട്ടു.







All the contents on this site are copyrighted ©.