2011-02-17 18:15:23

ഇഗ്നോയില്‍ മദര്‍ തെരേസാ
വിദ്യാപീഠം


17 ഫെബ്രുവരി 2011
ഇന്ദിരാ ഗാന്ധി ദേശീയ open യൂണിവേഴ്സിറ്റിയില്‍ മദര്‍ തെരേസായുടെ പേരില്‍ പഠനകേന്ദ്രമാരംഭിച്ചു. പാവങ്ങളുടെ അമ്മയെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസായുടെ ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചാണ്, മദറിനോടുള്ള ആദരസൂചകമായി ഡല്‍ഹിയിലെ ഈഗ്നോ യൂണിവേഴ്സിറ്റി അതിന്‍റെ മാനവ വിഭവശേഷി വികസന വകുപ്പില്‍ മദര്‍ തെരേസാ പഠനകേന്ദ്രം ആരംഭിച്ചതെന്ന്, വിഭാഗത്തിന്‍റെ (Dept. of Human Resource Development) മേധാവി ഡേഷ്യസ് തോമസ് ഡെല്‍ഹിയില്‍ പ്രസ്താവിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മാനവീക പുരോഗതിയുടെയും മതാന്തരസംവാദത്തിന്‍റെയും മേഖലകളില്‍ ഗവേഷണ പഠനങ്ങള്‍ നടത്തുവാന്‍ മദര്‍ തെരേസായുടെ പേരിലുള്ള ഈ പഠനകേന്ദ്രം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മദര്‍ തെരേസായുടെ ജന്മദിനമായ ആഗസ്റ്റ് 26-ാം തിയതി ദേശീയ തലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന ദിനമായി (Philanthropic Day) ആചരിക്കണമെന്ന അഭിപ്രായവും യൂണിവേഴ്സിറ്റിയുടെ നിര്‍ദ്ദേശകസമിതിയില്‍ വച്ചിട്ടുണ്ടെന്ന് മാനവ വിഭവശേഷി വിഭാഗത്തിന്‍റെ ഡയറക്ടര്‍ ഡേഷ്യസ് തോമസ് അറിയിച്ചു.







All the contents on this site are copyrighted ©.