2011-02-11 18:33:29

സഭയുടെ സാര്‍വ്വലൗകികത
വെളിപ്പെടുത്തുന്ന റേഡിയോ


11 ഫെബ്രുവരി 2011 വത്തിക്കാന്‍
വത്തിക്കാന്‍ റേഡിയോ കത്തോലിക്കാ സഭയുടെ സാര്‍വ്വലൗകീകത വെളിപ്പെടുത്തുന്നുവെന്ന് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി, വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍ പ്രസ്താവിച്ചു.
ഫെബ്രുവരി 10-ാം തിയതി വെള്ളിയാഴ്ച വത്തിക്കാന്‍ റേഡിയോയുടെ
80-ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കാമുഖമായി വത്തിക്കാന്‍ മ്യൂസിയത്തില്‍ നടത്തിയ പ്രത്യേക സമ്മേളനത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇപ്രകാരം പ്രസ്താവിച്ച്. വൈവിധ്യമാര്‍ന്ന 43 സംസ്കാരങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു ദിവസത്തിന്‍റെ സമയചക്രം മുഴുവനും 43 ഭാഷകളില്‍ സഭാ വാര്‍ത്തകളും, പഠനങ്ങളും, മാര്‍പാപ്പയുടെ സന്ദേശങ്ങളും, ലോകസംഭവങ്ങളും അനുദിനം പ്രക്ഷേപണംചെയ്യുന്ന റേഡിയോ വത്തിക്കാന്‍ 80 വര്‍ഷക്കാലമായി ക്രിസ്തുവിന്‍റെ സുവിശേഷവാഹിനിയായി നിലകൊള്ളുന്നുവെന്ന് വത്തിക്കാന്‍റെ വക്താവുകൂടിയായ, ഈശോ സഭാ വൈദികന്‍, ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. സുവിശേഷത്തിന്‍റെ സേവകനായ മാര്‍പാപ്പയുടെ സഹകാരികളാണ് ഓരോ വത്തിക്കാന്‍ റേഡിയോ കുടുംബാംഗവുമെന്നും മനുഷ്യ ചരിത്രത്തിന്‍റെ സന്തോഷകരമായ സമയത്തെന്നപോലെ യാതനകളുടെയും വേദനകളുടെയും നിമിഷങ്ങളിലും ഒരുപോലെ അതില്‍ പങ്കുചേര്‍ന്നുകൊണ്ട് വത്തിക്കാന്‍ റേഡിയോ സഭയുടെ ഈ ലോകത്തുള്ള സുവിശേഷ ദൗത്യത്തോട് ചേര്‍ന്നു നില്ക്കുന്നുവെന്ന് പ്രസ്താവിച്ചു. ബദ്ധിമുട്ടേറിയതെങ്കിലും വളരെ സ്പ്ഷടവും സ്ഥായിയുമായ ഉത്തരവാദിത്വമാണ് റേഡിയോയ്ക്കുള്ളതെന്നും ഫാദര്‍ ലൊമ്പര്‍ഡി അറിയിച്ചു. 11-ാം പിയൂസ് മാര്‍പാപ്പയാണ് ഇറ്റിലിക്കാരനായ വില്യം മാര്‍ക്കോണി കണ്ടുപിടിച്ച റേഡിയോ മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കുവാന്‍ 1931-ല്‍ വത്തിക്കാന്‍ റേഡയോ സ്ഥാപിച്ചത്.
 







All the contents on this site are copyrighted ©.