2011-02-11 17:16:35

കട്ടാക്ക്-ഭുവനേശ്വര്‍ അതിരൂപതയ്ക്ക്
പുതിയ മെത്രാപ്പോലീത്ത


11 ഫെബ്രുവരി 2011 വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വടക്കെ ഇന്ത്യയിലെ കട്ടാക്ക്-ഭുവനേശ്വര്‍ അതിരൂപതയ്ക്കുവേണ്ടി പുതിയ മെത്രാപ്പോലീത്തായെ നിയോഗിച്ചു.
ഇപ്പോള്‍ റൂക്കലാ തൂപതയില്‍ സേവനംചെയ്തുകൊണ്ടിരിക്കുന്ന, ബിഷപ്പ് ജോണ്‍ ബാര്‍വ്വായെയാണ് കട്ടാക്ക്-ഭുവനേശ്വര്‍ അതിരൂപതാദ്ധ്യക്ഷനായി ഫെബ്രുവരി 11-ാം തിയതി വെള്ളിയാഴ്ച രാവിലെ മാര്‍പാപ്പ വത്തിക്കാനില്‍ പ്രഖ്യാപിച്ചത്. കട്ടാക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത റാഫേല്‍ ചീനത്ത് 75 വയസ്സ് തികഞ്ഞതിനെ തുടര്‍ന്നാണ്, സഭാനിയമപ്രകാരം സേവനത്തില്‍നിന്നും വിരമിച്ചതിനെ തുടര്‍ന്നാണ് വത്തിക്കാനില്‍നിന്നും പുതിയ നിയമനം ഉണ്ടായത് (കാനോണ്‍ 401, 1). വത്തിക്കാനില്‍ മാര്‍പാപ്പ പ്രഖ്യാപനം നടത്തിയ സമയത്തുതന്നെ ഭൂവനേശ്വറിലുള്ള അതിരൂപതാ ആസ്ഥാനമന്ദിരത്തില്‍ പുതിയ മെത്രാപ്പോലീത്തായുടെ നിയമനപത്രിക വായിക്കുകയുണ്ടായി. പുതിയ മെത്രാപ്പോലീത്താ ജോണ്‍ ബാര്‍വ്വായും തന്‍റെ മുന്‍ഗാമിയെപ്പോലെതന്നെ, ദൈവവചന സഭാംഗമാണ് (svd. Societas Verbum Domini). വടക്കെ ഇന്ത്യയിലെ ഒറീസ്സാ സംസ്ഥാനത്ത് വ്യാപിച്ചുകിടക്കുന്ന കട്ടാക്ക്-ഭുവനേശ്വര്‍ മിഷന്‍ അതിരൂപതയുടെ ഭരണസീമയില്‍ ബാലസൂര്‍, ബേരാംപൂര്‍, സബല്‍പ്പൂര്‍, റൂക്കല എന്നീ നാലു രൂപതകളും ഉണ്ട്. ക്രൈസ്തവ പീഡനങ്ങള്‍കൊണ്ട് ഏറെ ശ്രദ്ധേയമായ കാണ്ടമല്‍ പ്രദേശവും കട്ടാക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ ഭാഗമാണ്.







All the contents on this site are copyrighted ©.