2011-02-09 16:22:03

സോമശേഖരന്‍ റിപ്പോര്‍ട്ടിനെതിരേ രാഷ്ട്രപതിക്കു ഹര്‍ജി


സോമശേഖരന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭാരതകത്തോലീക്കരുടെ ആഗോള സമിതി (Global Council of Indian Christians)രാഷ്ട്രപതി പ്രതീഭാ പട്ടീലിനു രേഖാമൂലം ഹര്‍ജിനല്‍കി. ഫെബ്രുവരി ഏഴാം തിയതി സമര്‍പ്പിച്ച ഹര്‍ജിയില്‍ കര്‍ണ്ണാടകയില്‍ ക്രൈസ്തവര്‍ക്കു നേരെനടന്ന ആക്രമണങ്ങളെക്കുറിച്ചു അന്വേഷണം നടത്തിയ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട് പക്ഷപാതപരവും യഥാര്‍ത്ഥ കുറ്റവാളികളെ മറച്ചു വയ്ക്കുന്നതുമാണെന്ന് സമിതി കുറ്റപ്പെടുത്തി. ഭാരതത്തിന്‍റെ ഭരണഘടനാനിര്‍ദ്ദേശങ്ങളനുസരിച്ച് രാജ്യത്തിന്‍റെ ഐക്യം കാത്തുസംരക്ഷിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിജ്ഞാബദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്







All the contents on this site are copyrighted ©.