2011-02-03 18:04:30

“അവന്‍റെ മുറിവുകളാല്‍
നിങ്ങള്‍ സൗഖ്യപ്പെട്ടു.”
ലോകാരോഗ്യദിനം
11 ഫെബ്രുവരി


03 ഫെബ്രുവരി 2011
മനുഷ്യയാതനയുടെ മൗതികരഹസ്യം മനസ്സിലാക്കാന്‍ മാര്‍പാപ്പയുടെ ലോകാരോഗ്യദിന സന്ദേശം സഹായിക്കുമെന്ന്, ആര്‍ച്ചുബിഷപ്പ് സിഗ്മണ്ട് സിമോസ്കി, ആരോഗ്യപരിപാലകരുടെ അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് പ്രസ്താവിച്ചു.
ഫെബ്രുവരി 11-ാം തിയതി കത്തോലിക്കാ സഭയില്‍ ആചരിക്കുന്ന ആരോഗ്യദിനത്തോടനുബന്ധിച്ച് റോമില്‍ ഫെബ്രുവരി 5-ാം തിയതി ആരംഭിക്കുന്ന കത്തോലിക്കാ ആരോഗ്യപ്രവര്‍ത്തകരുടെ അന്തര്‍ദേശീയ സമ്മേളനത്തിന് ആമുഖമായിട്ടാണ് വത്തിക്കാനില്‍ ഫെബ്രുവരി 3-ാം തിയതി വ്യാഴാഴ്ച നല്കിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ്പ് സിമോസ്കി ഇപ്രകാരം പ്രസ്താവിച്ചത്. “അവന്‍റെ മുറിവുകളാല്‍ നിങ്ങള്‍ സൗഖ്യപ്പെട്ടു,” എന്ന പത്രോശ്ലീഹായുടെ വാക്കുകള്‍ (1 പത്രോസ് 2,24) ഉദ്ധരിച്ചുകൊണ്ടാരംഭിക്കുന്ന ലോകാരോഗ്യദിന സന്ദേശം രാഷ്ടങ്ങളിലും സമൂഹങ്ങളിലും വേദനിക്കുന്ന മനുഷ്യകുലത്തോട് ആര്‍ദ്രമായ അനുകമ്പയും സംവേദനശക്തിയും വളര്‍ത്താന്‍ സാഹായകമാണെന്ന് കര്‍ദ്ദിനാള്‍ സിമോസ്കി മാധ്യമപ്രവര്‍ത്തകരോട് പ്രസ്താവിച്ചു. മനുഷ്യന്‍റെ യാതനകള്‍ക്ക് സമൂഹം നല്കേണ്ട പ്രാമുഖ്യം, സത്യസന്ധമായ മാനുഷ്യന്തസ്സിനോടുള്ള പരിഗണന, സഭയും സമൂഹവും ആരോഗ്യപരിപാലന മേഖലയില്‍ കാണിക്കേണ്ട സമര്‍പ്പണം എന്നീ മൂന്നു ചിന്തകളാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഈ വര്‍ഷത്തെ ലോകാരോഗ്യ ദിന സന്ദേശത്തില്‍ ഊന്നിപ്പറയുന്നതെന്നും ആര്‍ച്ചുബിഷപ്പ് വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി.
19-ാത്തെ ലോകആരോഗ്യദിനമാണ് ഫെബ്രുവരി 11-ാം തിയതി സഭ ആചരിക്കുവാന്‍ പോകുന്നത്.







All the contents on this site are copyrighted ©.