2011-02-03 10:31:36

ജോണ്‍പോള്‍ മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തിന്‍റെ രജത ജൂബിലി


 ജോണ്‍പോള്‍ മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തിന്‍റെ രജത ജൂബിലിയാഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച ഡല്‍ഹിയില്‍ തുടക്കം കുറിക്കും. ഭാരത കത്തോലീക്കാ മെത്രാന്‍മാരുടെ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ഫി ഓക്കോണര്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ പ്രതിനിധീകരിച്ചു പങ്കെടുക്കും. ഫെബ്രുവരി ഒന്നാം തിയതി മുതല്‍ പതിനൊന്നാം തിയതി വരെ നീണ്ടുനില്‍ക്കുന്ന രാജ്യവ്യാപകമായ ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി, കേരളം, കല്‍ക്കട്ട, മുംബെ എന്നിവിടങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ കര്‍ദ്ദിനാള്‍ മര്‍ഫി ഓക്കോണറും ഇന്ത്യയിലെ അപ്പസ്തോലീക സ്ഥാനപതി സാല്‍വത്തോരെ പെനാക്കിയോയും പങ്കെടുക്കും. 1986 ഫെബ്രുവരി ഒന്നാം തിയതി മുതല്‍ പത്താം തിയതി വരെയായിരുന്നു ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഥമ ഭാരത സന്ദര്‍ശനം.







All the contents on this site are copyrighted ©.