2011-02-03 10:30:15

കേരളം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സ്മരണയില്‍


 കേരളം സന്ദര്‍ശിച്ച ഏക മാര്‍പാപ്പയായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അപ്പസ്തോലീക സന്ദര്‍ശനത്തിന്‍റെ രജതജൂബിലിയാഘോഷങ്ങള്‍ ഫെബ്രുവരി ഏഴാം തിയതി എറണാകുളത്തു നടക്കും. ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി അന്നുച്ചതിരിഞ്ഞ് രണ്ടു മണിക്ക് കേരളത്തിലെ എല്ലാ കത്തോലീക്കാ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സിംമ്പോസിയം ആര്‍ച്ച് ബിഷപ്പ് ബസേലീയൂസ് മാര്‍ ക്ലീമീസ് ഉദ്ഘാടനം ചെയ്യും. അന്നുവൈകീട്ട് നാലുമണിക്ക് എറണാകുളം സെന്‍റ് മേരീസ് ബസിലിക്കായില്‍ കര്‍ദ്ദിനാള്‍ മര്‍ഫ് ഒക്കോണറിന്‍റെ മുഖ്യകാര്‍മ്മീകത്വത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ ഇന്ത്യയിലെ അപ്പസ്തോലീക സ്ഥാനപതി സാല്‍വത്തോരെ പെനാക്കിയോ ദേശീയ കത്തോലീക്കാ മെത്രാന്‍സമിതി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരും കേരളത്തിലെ എല്ലാ കത്തോലീക്കാ മെത്രാന്‍മാരും പങ്കെടുക്കും .







All the contents on this site are copyrighted ©.