2011-02-02 20:29:16

ഷരാത്ത് നിയമം
പുനഃപരിശോധന


02 ഫെബ്രുവരി 2010
സമാധാനത്തിലേയ്ക്കും നന്മയിലേയ്ക്കും നയിക്കുന്ന മനസ്സാക്ഷിയുടെ
സ്വരം ശ്രവിക്കണമെന്ന്, ആര്‍ച്ചുബിഷപ്പ് ലോറന്‍സ് സല്‍ദാനാ പാക്കിസ്ഥാനിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് അഭ്യര്‍ത്ഥിച്ചു.
പാക്കിസ്ഥാനിലെ ദൈവദൂഷണക്കുറ്റ നിയമം (ഷരാത്ത്) പുനഃപരിശോധിക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട്, ജനുവരി 30-ാം തിയതി ഞായറാഴ്ച, കത്തോലിക്കാ ദേവാലയങ്ങളില്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനാ ദിനത്തെ ലാഹോറില്‍നിന്നും അഭിസംബോധനചെയ്തുകൊണ്ടു നല്‍കിയ സന്ദേശത്തിലാണ് ആര്‍ച്ചുബിഷപ്പ് ലോറന്‍സ് സല്‍ദാനാ ഇപ്രകാരം ആഹ്വാനംചെയ്തത്.
ക്രൈസ്തവരോടൊപ്പം ധാരാളം മുസ്ലീം നേതാക്കളും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. പ്രത്യാശ കൈവെടിയാതെ ഹൃദയങ്ങള‍ പരിവര്‍ത്തനം ചെയ്യാനും സമാധാനവും സൗഹൃദവും പാക്കിസ്ഥാന്‍ പുനഃസ്ഥാപിക്കാനും തുടര്‍ന്ന് പ്രാര്‍ത്ഥിക്കണമെന്ന് ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി മാധ്യമ കമ്മിഷന്‍ സെക്രട്ടറി ഫാദര്‍ ഷക്കീര്‍ സലീമും അഭ്യര്‍ത്ഥിച്ചു.
ലാഹോര്‍ പട്ടണത്തില്‍ ജനുവരി 30-ാം തിയതി ഞായറാഴ്ചതന്നെ,
40,000-ത്തോളം മുസ്ലീം തീവ്രവാദി സംഘടാനുഭാവികള്‍ ദൈവദൂഷണ കുറ്റനിയമം ഭേദഗതിചെയ്യാനുള്ള സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ പ്രതിഷേധിക്കുകയുണ്ടായി.







All the contents on this site are copyrighted ©.