2011-02-02 20:14:10

പാക്കിസ്ഥാന്
പുതിയ ന്യൂണ്‍ഷ്യോ


02 ഫെബ്രുവരി 2011
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ മോണ്‍സീഞ്ഞോര്‍ എഡ്ഗര്‍ പേഞ്ഞാ പെയരായെ യാണ് (Edgar Pena Perra) പാക്കിസ്ഥാനിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയായി ഫെബ്രുവരി 2-ാം തിയതി ബുധനാഴ്ച നിയമിച്ചത്. വെനസ്വേലാ സ്വദേശിയായ മോണ്‍സീഞ്ഞോര്‍ എഡ്ഗറിന്‍റെ നിയമനം ബുധനാഴ്ചതന്നെ പാക്കിസ്ഥാനിലെ നൂണ്‍ഷ്യോയുടെ ഇസ്ലാമാബാദിലുള്ള ആസ്ഥാനത്തും പ്രഖ്യാപിക്കുകയുണ്ടായി.
പാക്കിസ്ഥാന്‍റെ പുതിയ അപ്പസ്തോലിക്ക് ന്യൂണ്‍ഷ്യോയെ മാര്‍പാപ്പ ഫെബ്രുവരി 5-ാം തിയതി ശനിയാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍വച്ച് മെത്രാപ്പോലീത്തായായി അഭിഷേകംചെയ്യും.
51- വയസ്സുകാരമനായ മോണ്‍സീഞ്ഞോര്‍ എഡ്ഗര്‍ പെയരാ 1993-മുതല്‍ മെക്സിക്കോയ്ക്കുവേണ്ടിയുള്ള വത്തിക്കാന്‍റെ നയതന്ത്രവിഭാഗത്തില്‍ സേവനമനുഷ്ഠിച്ചുപോരവേയാണ് പാക്കിസ്ഥാന്‍റെ അപ്പസ്തോലിക്ക് ന്യൂണ്‍ഷ്യോയായി മാര്‍പാപ്പ നിയമിച്ചത്. സഭാ നിയമങ്ങളിലും രാജ്യാന്തര നിയമങ്ങളിലും പാണ്ഡിത്യമുള്ള മോണ്‍സീഞ്ഞോര്‍ എഡ്ഗര്‍ ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍ എന്നീ ഭാഷകള്‍ കൈകാര്യംചെയ്യും. ആര്‍ച്ചുബിഷപ്പ് അഡോള്‍ഫ് യെലാനയാണ് പാക്കിസ്ഥാനിലെ സ്ഥാനമൊഴിയുന്ന വത്തിക്കാന്‍റെ നയതന്ത്രപ്രതിനിധി.







All the contents on this site are copyrighted ©.