2011-01-27 15:59:37

ജനാധിപത്യ സംസ്കാരത്തിന്‍റെ
62-ാം വാര്‍ഷീകം


27 ജനുവരി 2011
ഭാരതത്തിന്‍റെ വിജയഗാഥയില്‍ പാവങ്ങളെ പങ്കുചേര്‍ക്കുകയും ശാക്തീകരിക്കുകയും വേണമെന്ന്, പ്രസിഡന്‍റ് പ്രതിഭാ പട്ടീല്‍ റിപ്പബ്ളിക്ക് ദിനത്തില്‍ പ്രസ്താവിച്ചു. ജനുവരി 26-ാം തിയതി ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ നല്കിയ സന്ദേശത്തിലാണ് ഇന്ത്യന്‍ പ്രസിഡന്‍റ്, പ്രതിഭാ പട്ടീല്‍ ഇപ്രകാരം പ്രസ്താവിച്ചത്. സാമ്പത്തിക-സാങ്കേതിക പുരോഗതിയിലേയ്ക്ക് കുതിക്കുമ്പോഴും ഇനിയും ബാക്കിനില്ക്കുന്ന ഭാരതത്തിന്‍റെ ജനസംഖ്യയുടെ ഗണ്യഭാഗം വരുന്ന പാവങ്ങളെ കൈപിടിച്ചുയര്‍ത്തേണ്ട വലിയ ഉത്തരവാദിത്വംകൂടെ രാഷ്ട്രത്തിലെ ഓരോ പൗരനിലും നിക്ഷിപ്തമാണെന്ന് പ്രസിന്‍റ് പട്ടീല്‍ സന്ദേശത്തില്‍ അനുസ്മരിപ്പിച്ചു. ഐകരൂപ്യമുള്ള നിരീക്ഷണത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സ്ത്രീകളുടെ ശാക്തീകരണം, നിലവാരമുള്ള വിദ്യാഭ്യാസം, താങ്ങാവുന്ന തരത്തിലുള്ള ആരോഗ്യപരിപാലനം എന്നിവ ഇനിയും നാടിന്‍റെ മുന്‍ഗണനകളായി നില്ക്കുന്നുവെന്ന് പ്രസിഡന്‍റ് സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. സ്വാതന്ത്രൃലബ്ദിക്കുശേഷം സമത്വത്തിന്‍റേയും നീതിയുടേയും ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ ഒരു ജനാധിപത്യ സംസ്കാരം ഭാരതത്തില്‍ ആരംഭിച്ചതിന്‍റെ 62-ാം വാര്‍ഷികമാണിതെന്നും പ്രതിഭാ പട്ടീല്‍ സന്ദേശത്തില്‍ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.