2011-01-26 17:07:06

സത്യത്തിന്‍റെ അന്വേഷണത്തില്‍ ഒന്നിച്ച്


പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധികളും ഭാരത്തിലെ മെത്രാന്‍സമിതിയംഗംങ്ങളും ഇതര ദൈവശാസ്ത്രജ്ഞരും സംയുക്തമായി നടതതിയ ദൈവശാസ്ത്ര സംവാദത്തിന്‍റെ ഫലങ്ങള്‍ സഭയ്ക്കും സമൂഹത്തിനും ഒരുപോലെ പ്രയോജനകരമാകുമെന്ന് ഭാരത്തിലെ കത്തോലീക്കാ മെത്രാന്‍സംഘം. ജനുവരി ഇരുപത്തിനാലാം തിയതി തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താ പ്രസ്താവനയിലാണ് ഭാരത്തിലെ കത്തോലീക്കാ മെത്രാന്‍സംഘം (സി.ബി.സി.ഐ) ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്, പ്രതിവര്‍ഷം നടക്കുന്ന ഈ സംവാദത്തിന്‍റെ ഇക്കൊല്ലത്തെ സമ്മേളനം ജനുവരി പതിനാറാം തിയതി മുതല്‍ ഇരുപത്തിരണ്ടാം തിയതിവരെ ബാഗ്ലൂരിലാണ് നടന്നത്. പാശ്ചാത്യ പൗരസ്ത്യ ക്രൈസ്തവ വീക്ഷണങ്ങളുടെ പ്രത്യേകതകള്‍, കത്തോലീക്കാ വിശ്വാസത്തിന്‍റെ സാംസ്ക്കാരീക സമന്വയം, ഭാരത പശ്ചാത്തലത്തില്‍ കത്തോലീക്കാ ദൈവശാസ്ത്രജ്ഞരുടെ സ്ഥാനം, വിശ്വാസ പ്രബോധനത്തില്‍ മെത്രാന്‍മാരുടെ അധികാരം, ഭാവി വൈദീകരുടെയും സന്ന്യസ്തരുടെയും രൂപീകരണം തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ വിശകലനത്തിനും ചര്‍ച്ചകള്‍ക്കും വിധേയമായി.







All the contents on this site are copyrighted ©.